വയനാട്ടിൽ ആനയുടെ കുത്തേറ്റ് യുവാവ് മരിച്ചു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആശുപത്രിയിൽ സംഘർഷം
സുല്‍ത്താന്‍ബത്തേരി: യുവാവിനെ ആനകുത്തിക്കൊന്ന സംഭവത്തെ തുടർന്ന് ആശുപത്രി വളപ്പില്‍ സംഘര്‍ഷാവസ്ഥ. യുവാവിന്റെ മൃതദേഹം വിട്ടുനല്‍കിയത് സബ്കലക്ടറെത്തി ചര്‍ച്ച നടത്തിയതോടെ. കല്ലൂര്‍ കാളിച്ചിറ കുറുമ കോളനിയിലെ നാരായണന്‍-കല്യാണി ദമ്പതികളുടെ മകന്‍ കെ എന്‍ പ്രമോദാ (36)ണ് ബുധനാഴ്ച വൈകിട്ട് ആറരയോടെ ആനയുടെ കുത്തേറ്റ് മരിച്ചത്. നെഞ്ചിന് കുത്തേറ്റ പ്രമോദിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
തുടര്‍ന്ന് ഇന്നലെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകാനുള്ള നീക്കം മരിച്ച പ്രമോദിന്റെ ബന്ധുക്കളും യു.ഡി.എഫ് പ്രവര്‍ത്തകരും തടയുകയായിരുന്നു ഇതോടെ ആശുപത്രി വളപ്പില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ജില്ലാകലക്ടര്‍ സ്ഥലത്തെത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ സബ്കലക്ടര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ 12 മണിയോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്.

മരിച്ച പ്രമോദിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, ഭാര്യക്ക് സ്ഥിരം ജോലി നല്‍കുക, പ്രശ്നക്കാരനായ ആനയെ തുരത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ചത്. ഇതിനിടെ സ്ഥലത്തെത്തിയ യു.ഡി.എഫ്-എല്‍.ഡി.എഫ് നേതാക്കള്‍ തമ്മില്‍ വാക്കു തര്‍ക്കവുമുണ്ടായി. പിന്നീടാണ് മാനന്തവാടി സബ്കലക്ടര്‍ സ്ഥലത്തെത്തിയത്. സബ്കലക്ടര്‍ ഉമേഷ് പ്രതിഷേധക്കാരും വിവിധ രാഷ്ട്രീയകക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തി.
പ്രമോദിന്റെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുകയായ ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കുന്നനഷ്ടപരിഹാരതുകയായ 10 ലക്ഷം രൂപയടക്കം 11 ലക്ഷം രൂപ നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇതില്‍ അഞ്ചുലക്ഷം രൂപ ഉടന്‍ നല്‍കും. ഇതിന് പുറമെ കൂടുതല്‍ തുകയ്ക്കായി സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യാനും തീരുമാനമായി.

പ്രമോദിന്റെ ഭാര്യക്ക് വനംവകുപ്പില്‍ അടിയന്തരമായി താല്‍ക്കാലിക ജോലിനല്‍കും. ജോലി സ്ഥിരമാക്കാന്‍ സര്‍ ക്കാറിലേക്ക് ശുപാര്‍ശ ചെയ്യും, വനപാതയോരങ്ങളിലെ അടി ക്കാടുകള്‍ അടിയന്തരമായി വെട്ടിനീക്കും, വനംവകുപ്പിനെ ആനയിറങ്ങിയ കാര്യംവിളിച്ചറിയച്ചാല്‍ സ്ഥലത്തെത്തുന്നില്ലന്ന ആരോപണവും വന്യമൃഗങ്ങളുടെ ആക്രമണത്താല്‍ പരിക്കേറ്റവര്‍ക്കും മരണപെട്ടവര്‍ക്കും കൃത്യമായ നഷ്ടപരിഹാരം നല്‍കുന്നില്ലന്ന ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കുമെന്നും സബ്കലക്ടര്‍ ഉറപ്പ് നല്‍കി.
ജില്ലയിലെ മൊത്തം വന്യമൃഗപ്രശ്നവുമായി ബന്ധപെട്ട് ഉടന്‍ യോഗം ചേരാനും ചര്‍ച്ചയില്‍ തീരുമാനമായി. ചര്‍ച്ചയില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ,നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭ ന്‍കുമാര്‍, പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് രുഗ്മണി സുബ്രമണ്യന്‍, കോണ്‍ഗ്രസ് നേതാക്കളായ കെ കെ അബ്രഹാം, കെ എല്‍ പൗലോസ്, എന്‍ എം വിജയന്‍ തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍












Click it and Unblock the Notifications