വയനാട്ടിൽ രാഹുൽ തരംഗം? കൽപറ്റയിൽ സിദ്ധിഖ്.. വയനാട് 3 സീറ്റും യുഡിഎഫിന്; മനോരമ ന്യൂസ് പ്രവചനം
വയനാട്; 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെയുള്ള മൂന്ന് മണ്ഡലങ്ങളിൽ രണ്ടിടത്തും എൽഡിഎഫായിരുന്നു വിജയിച്ചത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ആഞ്ഞ് വീശിയ രാഹുൽ ഗാന്ധി തരംഗത്തിൽ എൽഡിഎഫിന് ജില്ലയിൽ അടിതെറ്റി. തദ്ദേശ തിരഞ്ഞെടുപ്പിലും എൽഡിഎഫിന് ആശ്വസിക്കാൻ വക ജില്ലയിൽ ഉണഅടായിരുന്നില്ല. സംസ്ഥാനത്ത് ഒട്ടുക്കും ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും മണ്ഡലത്തിൽ എൽഡിഎഫിനോട് ഒപ്പത്തിന് ഒപ്പം പിടിച്ച് നിൽക്കാൻ യുഡിഎഫിന് സാധിച്ചിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പിലും ഇക്കുറി യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് പ്രവചിക്കുകയാണ് മനോരമ ന്യൂസ് വിഎംആർ എക്സിറ്റ് പോൾ സർവ്വേ ഫലം. വിശദാംശങ്ങളിലേക്ക്

കൽപ്പറ്റയിലെ പോരാട്ടം
ഇത്തവണ കടുത്ത മത്സരം നടന്ന മണ്ഡലമായിരുന്നു ജില്ലയിലെ ഏക ജനറൽ സീറ്റായ കൽപ്പറ്റ. 2016 ൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എംവി ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തിക്കൊണ്ട് സികെ ശശീന്ദ്രനായിരുന്നു എൽഡിഎഫിന് വേണ്ടി മണ്ഡലം പിടിച്ചെടുത്ത്.ഇക്കുറി മുന്നണിമാറിയെത്തിയ എൽജെഡിയ്ക്കായിരുന്നു ഇടതു മുന്നണിയിൽ സീറ്റ്.

യുഡിഎഫ് കോട്ട
എംവി ശ്രേയാംസ് കുമാറിലൂടെ മണ്ഡലം നിലനിർത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയായിരുന്നു ഇടതുമുന്നണി പുലർത്തിയത്. ഉറച്ച കോട്ടയായ മണ്ഡലം തിരിച്ച് പിടിക്കാൻ കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധിഖിനെയാണ് യുഡിഎഫ് മത്സരിപ്പിച്ചത്. തുടക്കത്തിൽ മുല്ലപ്പള്ളി ഉൾപ്പെടെയുള്ള നേതാക്കളുടെ പേരായിരുന്നു യുഡിഎഫിൽ പറഞ്ഞ് കേട്ടത്.
എന്നാൽ ഇതിനെതിരെ പ്രാദേശിക തലത്തിൽ എതിർപ്പ് ശക്തമായി. തുടർന്ന് ഏറെ സസ്പെൻസുകൾക്കൊടുവിലായിരുന്നു സ്ഥാനാർത്ഥിത്വം.

സിദ്ധിഖ് വിജയിക്കും
സിദ്ധിഖ് എത്തിയതോടെ മണ്ഡലത്തിൽ പ്രതീക്ഷ ഉയർന്ന നിലയിലായിരുന്നു യുഡിഎഫ്. സിദ്ധിഖിനായി രാഹുൽ ഗാന്ധി നേരിട്ടായിരുന്നു പ്രചരണം നടത്തിയത്.
ഇതെല്ലാം ഗുണകരമായെന്നാണ് മനോരമ ന്യൂസ് സർവ്വേ എക്സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്. ടി സിദ്ധിഖ് മികച്ച മാർജിനിൽ വിജയിക്കുമെന്നാണ് പ്രവചനം.

മാനന്തവാടിയിലും
8.70 ശതമാനത്തിനാണ് വിജയം പ്രവചിക്കുന്നത്. യുഡിഎഫിന് 47.30 ശതമാനം വോട്ടുകളാണ് പോൾ പ്രവചനം. എൽഡിഎഫിന് 38.60 ശതമാനം വോട്ടുകളും എൻഡിഎയ്ക്ക് 7.90 ശതമാനം വോട്ടുകളും പ്രവചിക്കുന്നു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മാനന്തവാടിയിലും അതിശക്തമായ മത്സരത്തിന് ഒടുവിൽ യുഡിഎഫ് തന്നെ വിജയിക്കുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.

വിജയലക്ഷ്മിയുടെ വിജയം
2016 ൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പികെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഒആർ കേളു എൽഡിഎഫിന് വേണ്ടി മണ്ഡലം പിടിച്ചെടുത്തത്. ഇത്തവണയും കേളു തന്നെയാണ് എൽഡിഎഫിന് വേണ്ടി മത്സരിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തിൽ ഇരുവരും കാഴ്ചവെച്ചതെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. അതേസമയം നേരിയ ഭൂരിപക്ഷത്തിൽ വിജയലക്ഷ്മി വിജയിക്കും. 0.40 % മാര്‍ജിനില്‍ കേളുവിനെ മറികടക്കുമെന്നാണ് പ്രവചനം.

നിലനിർത്തും
യുഡിഎഫ് 40.10 %, എല്‍ഡിഎഫ് 39.70 %, എന്‍ഡിഎ 10.20% എന്നിങ്ങനെയാണ് വോട്ടുനില. സുല്‍ത്താന്‍ ബത്തേരി 2016ലേക്കാള്‍ മികച്ച മാര്‍ജിനില്‍ ഐ.സി.ബാലകൃഷ്ണന്‍ മണ്ഡലം നിലനിര്‍ത്തുമെന്നും സർവ്വേ പ്രവചിക്കുന്നു. യുഡിഎഫ് 51 എല്‍ഡിഎഫ് 38.40, എന്‍ഡിഎ 9.70 എന്നിങ്ങനെയാണ് വോട്ടുശതമാനം പ്രവചിക്കുന്നത്.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം
Recommended Video
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications