വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി കമ്പിവേലി... ഇനി ആന വരില്ല, പക്ഷേ ചെലവാകുന്നത്!!

Google Oneindia Malayalam News

പുല്‍പ്പള്ളി: വന്യജീവി ശല്യം രൂക്ഷമായതോടെ പുതിയ മാര്‍ഗം തേടുകയാണ് കര്‍ഷകര്‍. തൂക്കുവേലി നിര്‍മിക്കുന്നത് ഗുണകരമാണെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ണാടകത്തിലെ കടുവാ സങ്കേതങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇപ്പോള്‍ തൂക്കുവേലിയാണ് നിര്‍മിക്കുന്നത്. റെയില്‍പാള വേലിക്കും ക്രാഷ്ഗാര്‍ഡ് വേലിക്കും വന്‍തുക ചെലവാകുമെന്നത് കൊണ്ട് വളരെ കുറഞ്ഞ സ്ഥലത്ത് മാത്രമാണ് ഇത്തരം വേലികള്‍ ഒരുക്കാന്‍ സാധിച്ചത്.

1

പതിനഞ്ചടി ഉയരത്തില്‍ നിന്ന് താഴേക്ക് തൂക്കിയിടുന്ന വേലിയെ തൊടാതെ ആനയ്ക്ക് കൃഷിയിടത്തില്‍ ഇറങ്ങാനാവില്ല. കൃഷിയിടങ്ങളുടെ അതിര്‍ത്തിയിലൂടെ അടുത്തടുത്ത് തൂക്കിടിയുന്ന കമ്പിയിലൂടെ വൈദ്യുതി പ്രവാഹമുണ്ടാകുമ്പോള്‍ ആനയ്ക്ക് മുന്നോട്ട് പോകാനാവില്ല. കമ്പി തൂക്കിയിടുന്നതിന് പകരം ഇവിടെ നേര്‍ത്ത കേബിലാണ് ഉപയോഗിച്ചത്. കാറ്റടിച്ചാലും കേബിള്‍ അതേപടി തൂങ്ങി കിടക്കും. നിശ്ചിത അളവില്‍ വൈദ്യുതി പ്രവാഹമുണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ ഈ പ്രശ്‌നമുണ്ടാവില്ല.

കര്‍ണാടകത്തില്‍ പലയിടത്തും സ്ഥാപിച്ച വേലി ഫലപ്രദമാണെന്ന് കര്‍ഷകര്‍ പറയുന്നു. ബന്ദിപ്പൂരിലെ കടുവാ സങ്കേതത്തിന്റെയും ജനവാസ കേന്ദ്രങ്ങളുടെയും അതിര്‍ത്തിയില്‍ ഈ സംവിധാനമാണ് ഇപ്പോള്‍ ഒരുക്കുന്നത്. വയനാട്ടില്‍ പലയിടത്തും സ്വകാര്യ വ്യക്തികള്‍ കൃഷിയിടത്തിന് സംരക്ഷണമായി ഇത്തരം തൂക്കുവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. നിലത്ത് കൂടെ സ്ഥാപിക്കുന്ന ലൈന്‍ ആനകള്‍ പലവിധത്തില്‍ നശിപ്പിക്കുന്നുണ്ട്. കൊമ്പ് കൊണ്ട് കമ്പി പൊട്ടിച്ച് മരം തള്ളിയിട്ടും ലൈന്‍ തകര്‍ത്ത് പ്രതിരോധം മറികടക്കുന്നത് പതിവായിരുന്നു.

ഇപ്പോഴുള്ള കമ്പികള്‍ ആന തുമ്പിക്കൈ ഉയര്‍ത്തിയാലും എത്താത്ത വിധം ഉയരത്തിലാണ്. ഇവയിലൂടെ വൈദ്യുതി പ്രവാഹവും നടക്കും. ഒരുകിലോമീറ്റര്‍ റെയില്‍പാള വേലിക്കും മതില്‍ നിര്‍മാണത്തിനും കോടിയില്‍ പരം രൂപ ചെലവാകും. ഇത്തരം വേലികളും മതിലും ആന തകര്‍ത്ത അനുഭവം വയനാട്ടിലുണ്ട്. തൂക്കുവേലിക്ക് കിലോമീറ്ററിന് 5 ലക്ഷം രൂപയാണ് ചെലവ്. ഒരു കിലോമീറ്റര്‍ റെയില്‍പാള വേലി നിര്‍മിക്കുന്ന തുകയ്ക്ക് പത്ത് കിലോമീറ്റര്‍ തൂക്കുവേലി സ്ഥാപിക്കാനാവും. വന്യമൃഗ പ്രതിരോധത്തിന് കൂടുതല്‍ തുക അനുവദിച്ചാല്‍ ഇത് എളുപ്പത്തില്‍ നടക്കും.

Wayanad
English summary
wayanad: farmers planting electric iron fence to defend elephant attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X