അമ്മ വിദേശത്ത്; മകളെ പീഡിപ്പിച്ച് അച്ഛൻ; ഒടുവിൽ കോടതി വിധിച്ചത് 25 ലക്ഷം ?
വയനാട് : അമ്മ വിദേശത്തായിരിക്കെ മകളെ പീഡിപ്പിച്ച അച്ഛന് ശിക്ഷ വിധിച്ച് കോടതി. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 12 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. 25 വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതിയുടെ ശിക്ഷ.
അതേസമയം , പ്രതി 5 ലക്ഷം രൂപ പിഴ അടയ്ക്കാത്ത സാഹചര്യമുണ്ടായാൽ അഞ്ച് വർഷം അധികമായി തടവ് അനുഭവിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. 2018 - ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
16 കാരിക്കെതിരായ ട്രെയിനിലെ അതിക്രമം; പ്രതികളെ കണ്ടെത്താൻ സാധിക്കാതെ പൊലീസ്
തൃശ്ശൂര്: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത 16 കാരിക്ക് നേരെ അതിക്രമം ഉണ്ടായ കേസിലെ അന്വേഷണം എങ്ങും എത്തുന്നില്ല. പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാതെ പൊലീസ്. എറണാകുളം റെയിൽവെ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പരാതിയ്ക്ക് പിന്നാലെ, തൃശ്ശൂരിൽ എത്തി കുട്ടിയുടേയും അച്ഛന്റേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം , പ്രതികൾ സീസണ് ടിക്കറ്റ് ഉപയോഗിച്ച് സ്ഥിരം യാത്ര നടത്തുന്നവരാകാം എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം . അതേസമയം , നാളെ ഉച്ചയ്ക്ക് മുമ്പ് പ്രതികളെ പിടികൂടിയില്ലെങ്കിൽ തൃശ്ശൂർ റെയിൽവെ സ്റ്റേഷന് മുന്നിൽ സമരം നടത്തുമെന്ന് പെണ്കുട്ടിയുടെ അച്ഛൻ അറിയിച്ചു .
ജൂൺ 25 ശനിയാഴ്ചയാണ് സംഭവം നടന്നത്. അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത 16 കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തതായി പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. തൃശൂർ സ്വദേശികൾക്ക് നേരെയാണ് ട്രെയിനിൽ അതിക്രമം ഉണ്ടായത് . പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തു .
പെൺകുട്ടിയും അച്ഛനും എറണാകുളത്ത് നിന്നും തൃശൂരിലേക്ക് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം . യാത്രയാരംഭിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ നേർക്ക് മോശം പെരുമാറ്റം ഉണ്ടാവുകയും അശ്ലീലം പറയുകയും ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചിരുന്നു എങ്കിലും സംഘം ഇദ്ദേഹത്തെ ആക്രമിക്കാൻ ശ്രമം ഉണ്ടായി .
മലമുകളിൽ എത്തിച്ച് മർദ്ദനം; കുരുക്കിയത് ഡേറ്റിങ് ആപ് വഴി! ഒടുവിൽ കാറും പണവും പോയി...
ട്രെയിൻ ഇടപ്പള്ളി എത്തിയപ്പോൾ റെയിൽവേ ഗാർഡിനോട് പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, പോലീസിനെ അറിയിച്ചില്ല എന്നാണ് ആരോപണം. തുടർന്ന് തൃശ്ശൂർ നോർത്ത് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പ്രതികൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
അതിക്രമം നേരിട്ട കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. അതേസമയം, അതിക്രമം നടത്തിയവർക്ക് 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് . ഇതിൽ ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു.
നമ്മുടെ നായിക മീര ജാസ്മിൻ; ഇതാ പുത്തൻ ലുക്കിൽ, ചിത്രങ്ങൾ ഏറ്റെടുത്ത് പ്രിയപ്പെട്ട ആരാധകർ
അതേസമയം , സംഭവത്തിൽ ഇടപെട്ട മലപ്പുറം സ്വദേശിയായ ഫാസിലിനെ സംഘം ചേർന്ന് മർദ്ദിച്ചു. പെൺകുട്ടി മൊബൈൽ ക്യാമറയിൽ എടുത്ത ദൃശ്യങ്ങളും പൊലീസിന് നൽകിയിട്ടുണ്ട് . ഉടൻ തന്നെ പ്രതികളെ പിടികൂടാൻ കഴിയും എന്നാണ് പോലീസ് പരാതി സ്വീകരിക്കവെ വ്യക്തമാക്കിയിരുന്നത് . എന്നാൽ , ഇപ്പോൾ അന്വേഷണം എങ്ങും എത്തുന്നില്ലെന്നാണ് അറിയാൻ സാധിക്കുന്നത് .