വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ; ശാരീരിക അസ്വസ്ഥതകൾ; 15 പേർ ആശുപത്രിയിൽ
വയനാട്: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു. വയനാട് ജില്ലയിൽ എത്തിയ 15 വിനോദ സഞ്ചാരികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം കിളിമാനൂർ സ്വദേശികളാണ് ഇവർ.
കൽപ്പറ്റക്ക് സമീപം കമ്പളക്കാട്ടെ ഹോട്ടലിൽ നിന്നും സഞ്ചാരികൾ ഭക്ഷണം കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് ഇവരെ പ്രവേശിപ്പിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചശേഷം വയനാട്ടിൽ നിന്നും തിരികെ പോകവെ ആയിരുന്നു ഭക്ഷ്യ വിഷബാധയേറ്റത്.

അതേസമയം, കാസർകോട് ജില്ലയിലെ ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും 16 - കാരിയായ വിദ്യാർത്ഥി മരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൽ വീണ്ടും ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്.
മെയ് 1 നായിരുന്നു വിദ്യാർത്ഥി മരണപ്പെട്ടത്. കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദയാണ് മരിച്ചത്. ഇതിനു പുറമെ 14 പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചെറുവത്തൂര്‍ ടൗണില്‍ പ്രവർത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ് ഇവർ ഷവർ കഴിച്ചത്. തുടർന്ന് എന്ന ശക്തമായ പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു.
ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ് ചെയ്തത്. ഏപ്രിൽ 29 , 30 എന്നീ ദിവസങ്ങളിൽ ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും ഷവർമ വാങ്ങി കഴിച്ചവർക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ഭക്ഷ്യ വകുപ്പിന്റെ അന്വേഷണം നടന്നിരുന്നു. ഇതിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു പുറത്തു വരുന്നത്. കൂൾബാറിൽ ഷവർമ നിർമ്മിച്ചത് വൃത്തിഹീനമായ സാഹചര്യത്തിൽ ആണെന്ന് വകുപ്പ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് കൂൾബാർ മാനേജറെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കൂൾബാറിന് പ്രവർത്തനാനുമതി ഇല്ലെന്ന് ഇതിനോടകം തന്നെ കണ്ടെത്തിയിരുന്നു. അതേസമയം, സംഭവത്തിന് ശേഷം കൂള്‍ബാറിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇതിന് പിന്നാലെ, കൂൾബാറിലേക്ക് ഇറച്ചി നൽകിയ കോഴിക്കട ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ ഇടപെട്ട് അടച്ചുപൂട്ടി. ശേഷം, നടന്ന അന്വേഷണത്തിൽ കോഴി കടയ്ക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തുകയും കോഴിക്കട അടച്ചു പൂട്ടാൻ നടപടി സ്വീകരിക്കുകയും ചെയ്തു. റെയിൽവേ സ്റ്റേഷൻ റോഡിൽ ഉള്ള ബദരിയ എന്ന കടയായിരുന്നു ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ അടച്ചു പൂട്ടിയത്. ഷവർമ ഭക്ഷിച്ച് പതിനാറുകാരിയായ വിദ്യാർഥി മരണപ്പെട്ട സാഹചര്യത്തിലായിരുന്നു പരിശോധന നടന്നത്. സംഭവത്തിന് പിന്നാലെ ചെറുവത്തൂരിലെ എല്ലാ ഷവർമ കടകളിലും കോഴി കടകളിലും ഭക്ഷ്യ വകുപ്പ് പരിശോധന നടത്തി.












Click it and Unblock the Notifications