വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നരഭോജി കടുവയെ കാണാനില്ല; കബനി കടന്നോ?; കതവകുന്നിലെ കൂട് മാറ്റി

  • By News Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: ചെതലയം വനത്തില്‍ യുവാവിനെ കൊന്ന് ഭക്ഷിച്ച കടുവയെ കുടുക്കാന്‍ കൂട് വെച്ചെങ്കിലും ഫലം കണ്ടില്ല. 10 ദിവസമായി തുടരുന്ന കാവലും കൂടും പാഴായിരിക്കുകയാണ്. ഇത്ര ദിവസമായിട്ടും കെണിയില്‍ കുടുങ്ങാതെ താവളം മാറ്റിയ കടുവയെ കണ്ടെത്താന്‍ കുട് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍.

കൂടിനൊപ്പം തന്നെ പ്രദേശത്ത് പലയിടങ്ങളിലായി സ്ഥാപിച്ച ക്യാമറകളും മറ്റ് ഭാഗത്തേക്ക് മാറ്റി. കടുവയുടെ സാനിധ്യമുണ്ടായാല്‍ മാത്രം ഇനി കൂട് സ്ഥാപിക്കാനാണ് തീരുമാനം. നേരത്തെ കടുവയെ കണ്ട സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ശക്തമായി തുടരും.

tiger

Recommended Video

cmsvideo
Rahul Gandhi to launch new telegram channe l| Oneindia Malayalam

എന്നാല്‍ കടുവ കബനിപ്പുഴ കടന്ന് കര്‍ണാടക വനത്തിലേക്ക് കടന്നോയെന്നും സംശയമുണ്ട്. നേരത്തെ ഈ കടുവ തോല്‍പ്പെട്ടി വനത്തിലുണ്ടായിരുന്നതായി ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ നരഭോജി കടുവയെ ഇതുവരേയും പിടികൂടാനായില്ല.

ഭക്ഷണാവശ്യത്തിനായി മുളങ്കൂമ്പെടുക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കൊലപ്പെടുത്തിയതോടെയാണ് അധികൃതര്‍ കൂട് സ്ഥാപിച്ചത്.
ബശവന്‍കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാറാണ് കൊല്ലപ്പെട്ടത്. ശരീരം വലിച്ചുകൊണ്ടുപോയതിന്റെ അടയാളങ്ങളും കടുവയും കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. ഇയാള്‍ വൈകിയിട്ടും മടങ്ങിയെത്താതായപ്പോള്‍ സുഹൃത്തിന്റെ ജീപ്പ് ഓടിക്കാന്‍ പോയതാകാമെന്ന് കരുതിയതായിരുന്നു.

പിന്നീട് നടത്തിയ തിരച്ചിലില്‍, ചെരുപ്പ് ഫോണ്‍ എന്നിവയും ചോരപ്പാടുകളും കണ്ടതോടെയാണ് വനംവകുപ്പിനെ അറിയിച്ചത്.ശേഷം
കടുവ പ്രദേശത്ത് കൂടി നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ വനംവകുപ്പ് സ്ഥാപിച്ച് ക്യാമറകളില്‍ പതിഞ്ഞിരുന്നു.
ഈ കടുവ തന്നെയാണ് ശിവകുമാറിനെ കാന്നതെന്ന അനുമാനത്തില്‍ കൂട് സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശ മുഖ്യവനപാലകന്‍ അംഗീകരിച്ച് അനുമതി നല്‍കുകയായിരുന്നു.

Wayanad
English summary
Wayanad Forest Rangers Replace the cage fro Trapping Man Eating Tiger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X