വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവരെത്തിയത് നാല് കാറുകളില്‍, ആദ്യം തമിഴ്‌നാട് തടഞ്ഞു, ഒടുവില്‍ 500 കിലോമീറ്റര്‍ താണ്ടി, സംഭവിച്ചത്

Google Oneindia Malayalam News

ബത്തേരി: ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ പലരും നാട്ടിലെത്താനുള്ള ഓട്ടത്തിലാണ്. എന്നാല്‍ ഇത് പലപ്പോഴും വലിയ പ്രശ്‌നങ്ങള്‍ക്കാണ് കാരണമാകുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് നാല് കാറുകളിലായി വന്ന നാല് കുടുംബങ്ങള്‍ക്ക് വാളയാര്‍ ചെക്‌പോസ്റ്റ് വഴി പ്രവേശത്തിന് പാസ് ലഭിച്ചെങ്കിലും പിന്നീട് പ്രശ്‌നങ്ങളില്‍ വീഴുകയായിരുന്നു. ഇവര്‍ക്ക് യാത്രാമധ്യേ തുംകൂരില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശനം നിഷേധിച്ചു. ഇതോടെ അധികമായി 500 കിലോ മീറ്ററാണ് യാത്ര ചെയ്യേണ്ടി വന്നത്.

1

പിന്നീട് മുത്തങ്ങ അതിര്‍ത്തി വഴിയാണ് ഇവര്‍ കേരളത്തില്‍ പ്രവേശിച്ചത്. ബംഗളൂരുവിലെ ഹോട്‌സ്‌പോട്ടുകളില്‍ കയറാന്‍ കഴിയാത്തതിനാല്‍ അവിടെയും നൂറ് കിലോമീറ്ററോളം അധികം യാത്ര ചെയ്യേണ്ടി വന്നു. തൃശൂര്‍ കുമളി, ഷൊര്‍ണൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കാറുകളില്‍ ഒന്നിച്ചെത്തിയത്. കര്‍ണാടകത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കയറ്റാതിരുന്നതാണ് യാത്രയ്ക്ക് തിരിച്ചടിയായത്. തുടര്‍ന്ന് മുത്തങ്ങയിലെത്തിയ ഇവര്‍ക്ക് വയനാട് വഴി യാത്ര തുടരുന്നതിന് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പുതിയ പാസ് അനുവദിക്കുകയായിരുന്നു.

അതേസമയം വയനാട്ടില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതല്‍. ഉത്തരേന്ത്യക്കാരായ രണ്ട് യുവാക്കളെ യാത്രാ രേഖകളില്ലാതെ ബത്തേരി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടി. ഇവരെ പിന്നീട് ക്വാറന്റൈനിലാക്കി. പത്ര വിതരണക്കാരും നഗരസഭയുടെ ശുചീകരണ തൊഴിലാളികളുമാണ് യുവാക്കളെ കണ്ടത്. പാസോ മറ്റ് രേഖകളോ ഇല്ലെന്ന് മനസ്സിലായതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

അതേസമയം കൂടുതല്‍ പോലീസുകാരും ബത്തേരിയില്‍ ക്വാറന്റൈനിലാണ്. അതുകൊണ്ട് സ്‌റ്റേഷനില്‍ ആരുമെത്തിയിട്ടില്ല. ഉത്തരേന്ത്യന്‍ യുവാക്കളെ നഗരസഭാ അധ്യക്ഷന്‍ ടിഎല്‍ സാബുവിന്റെ നേതൃത്വത്തിലാണ് താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് വിളിച്ച് വരുത്തി, പരിശോധനകള്‍ക്ക് ശേഷം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ഹോട്ട്‌സ്‌പോട്ടായ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്ന് ലോറിയില്‍ ഒളിച്ച് വന്നതാണെന്നും, ഇത് പരിശോധകരുടെ വീഴ്ച്ചയാണെന്നും നഗരസഭാ അധ്യക്ഷന്‍ പറഞ്ഞു.

Wayanad
English summary
wayanad four families drive extra 500 kilometer to reach kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X