വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ഡൗണൊന്നും കാര്യമാക്കിയില്ല, ലോറിയില്‍ തെലങ്കാനയിലേക്ക് കടക്കാന്‍ ശ്രമം, ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

ഗുഡല്ലൂര്‍: ലോക്ഡൗണ്‍ കാലത്ത് ശരിക്കും കുടുങ്ങി പോയ ഒരു വിഭാഗമാണ് അന്യസംസ്ഥാന തൊഴിലാളികള്‍. ഇവര്‍ നാട്ടിലെത്താനാവാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ ചിലയിടങ്ങളില്‍ സര്‍ക്കാര്‍ ഇവരെ തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ലംഘിക്കാനുള്ള നീക്കങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്. ഇത്തരത്തില്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട് വഴി തെലങ്കാനയ്ക്ക് ലോറിയില്‍ കടക്കാന്‍ ശ്രമിച്ച 15 ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടിയിരിക്കുകയാണ്.

1

ട്രെയിനുകളില്‍ എത്തിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനമൊന്നും ഇവര്‍ കാര്യമായിട്ടെടുത്തിട്ടില്ല. പലയിടത്തും ഇവര്‍ പ്രതിഷേധ പ്രകടനം വരെ നടത്തിയിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കുന്നുണ്ട്. എന്നിട്ടും ഇവര്‍ സുരക്ഷിത മാര്‍ഗങ്ങളിലൂടെ അല്ലാതെ നാട്ടിലേക്ക് മടങ്ങുകയാണ്. 15 ഇതര സംസ്ഥാന തൊഴിലാളികളെ ഗൂഡല്ലൂരിനടുത്ത് ചെമ്പാലയില്‍ നിന്നാണ് പിടികൂടിയത്.

പോലീസുകാര്‍ ഒരുപക്ഷേ ഇവരെ പിടിക്കാന്‍ സാധിക്കാതെ പോവാന്‍ സാധ്യതയുണ്ടായിരുന്നു. ഇവര്‍ വന്ന ലോറി നാടുകാണി ചെക്‌പോസ്റ്റില്‍ നിര്‍ത്താതെ പോയതോടെയാണ് പോലീസിന് സംശയം തോന്നിയത്. തുടര്‍ന്നാണ് ഈ ലോറി തടയാന്‍ തീരുമാനിച്ചത്. അതേസമയം ഈ 15 തൊഴിലാളികളെയും ഇറങ്ങാന്‍ അനുവദിക്കാതെ ലോറി കേരളത്തിലേക്ക് തന്നെ തിരിച്ചയച്ചു. ഇത്തരത്തില്‍ ഒരു വാഹനത്തില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ് പോകുന്നത് സമൂഹവ്യാപനത്തിന് കാരണമാകുമെന്ന് ആശങ്കകളുണ്ട്.

ഇതേ ആശങ്കകള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചുകൊണ്ടുപോകുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവര്‍. കഴിഞ്ഞ ദിവസം ലോറിയില്‍ കടക്കാന്‍ ശ്രമിച്ച 71 അതിഥി തൊഴിലാളികളെ തമിഴ്‌നാട് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ വെച്ച് പിടികൂടി ബസ്സുകലില്‍ പോലീസ് എറണാകുളത്തേക്ക് അയച്ചിരുന്നു. കേരളത്തിലെ വഴിക്കടവ് പോലീസ്, വനം വകുപ്പ് ചെക്‌പോസ്റ്റുകളും താഴെ നാടുകാണിയിലെ താല്‍ക്കാലിക പോലീസ് ചെക്‌പോസ്ര്‌റും കടന്നാണ് ഇവര്‍ തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയത്.

Wayanad
English summary
guest workers caught when trying to cross borders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X