വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവകളുടെ എണ്ണത്തില്‍ വയനാട് ഒന്നാമത്; നിരീക്ഷണക്യാമറകളില്‍ കുടുങ്ങിയത് 84 കടുവകള്‍; സംസ്ഥാനത്താകെ 176 കടുവകളെന്നും കണക്കുകള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സംസ്ഥാന വനംവന്യജീവി വകുപ്പ് ആദ്യമായി നടപ്പിലാക്കിയ ഒളിക്യാമറ നിരീക്ഷണത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടുവകളുള്ളത് വയനാട്ടിലെ വനങ്ങളിലാണെന്ന് കണ്ടെത്തി. നിരീക്ഷണക്യാമറകളില്‍ നിന്നും ലഭിച്ച കണക്കുകളനുസരിച്ച് 84 കടുവകള്‍ വയനാട്ടിലുണ്ട്. വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ 75 കടുവകളെയും, തോല്‍പ്പെട്ടി വന്യജീവി സങ്കേതം ഉള്‍പ്പെടെയുളള നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ അഞ്ച് കടുകളെയും, സൗത്ത് വയനാട് വനംഡിവിഷനില്‍ നാല് കടുവകളെയുമാണ് കണ്ടെത്തിയത്.

<strong>20 വര്‍ഷമായി എന്നെ അപമാനിക്കുന്നു, സഹതാപം തോന്നുന്നു, ടൈം മാഗസിന് മോദിയുടെ മറുപടി!!</strong>20 വര്‍ഷമായി എന്നെ അപമാനിക്കുന്നു, സഹതാപം തോന്നുന്നു, ടൈം മാഗസിന് മോദിയുടെ മറുപടി!!

ക്യാമറകളില്‍ നിന്നും ലഭിക്കുന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 176 കടുവകളാണുള്ളത്. ഒരു വയസില്‍ താഴെയുള്ള കടുവയുടെ കുട്ടികളെ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുകൂടി ചേര്‍ത്താല്‍ സംസ്ഥാനത്താകെ 250-ലധികം കടുവകളുണ്ടാകും. സംസ്ഥാനത്തെ മറ്റ് കടുവസങ്കേതങ്ങളെടുത്താന്‍ വയനാടിനെക്കാള്‍ ഏറെ പിന്നിലാണെന്ന് കാണാം.

Tiger

പെരിയാര്‍ കടുവാസങ്കേതത്തില്‍ 25, പറമ്പിക്കുളം കടുവാസങ്കേതത്തില്‍ 25 എന്നിങ്ങനെയാണ് കണക്കുകള്‍. 2017 മുതല്‍ 2018 അവസാനം വരെയാണ് ക്യാമറ നിരീക്ഷണം നടത്തിയത്. 1640 ക്യാമറകളാണ് കടുവയെ നിരീക്ഷിക്കുന്നതിനായി വനത്തിനുള്ളില്‍ സ്ഥാപിച്ചത്. ഇക്കാലയളവിനുള്ളില്‍ ക്യാമറയില്‍ പതിഞ്ഞ രണ്ട് ലക്ഷം ചിത്രങ്ങളെ വിശദമായ പഠനത്തിന് വിധേയമാക്കിയാണ് കടുവകളുടെ എണ്ണം തിട്ടപ്പെടുത്തിയത്.

ഫോറസ്റ്റ് വാച്ചര്‍ മുതല്‍ ഡി എഫ് ഒ വരെയുള്ളവരെ ഉള്‍പ്പെടുത്തി വിപുലമായ സംഘം രൂപീകരിച്ച് പ്രത്യേക പരിശീലനം നല്‍കിയാണ് ക്യാമറാ നിരീക്ഷണവും കണക്കെടുപ്പും പൂര്‍ത്തിയാക്കിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി എന്‍ അഞ്ജന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു നിരീക്ഷണവും ഏകോപനവും നടത്തിയത്.

അതേസമയം, മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് വനം ഡിവിഷനുകളില്‍ ക്യാമറ സ്ഥാപിച്ചിരുന്നില്ല. ഇവിടുത്തേത് കൂടി ഉള്‍പ്പെടുത്തിയാല്‍ ചിലപ്പോള്‍ കണക്കില്‍ നേരിയ വ്യത്യാസമുണ്ടായേക്കാം. കടുവകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ജനവാസകേന്ദ്രങ്ങളിലേക്ക് വ്യാപകമായി കടുവയിറങ്ങാനുള്ള കാരണമെന്ന് ഇനി പറയാന്‍ സാധിക്കും.

Wayanad
English summary
Wayanad is the number one in the number of tigers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X