വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്തമഴയില്‍ വയനാട് ഒറ്റപ്പെടുന്നു: വ്യാപക നാശനഷ്ടങ്ങള്‍, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ കാലവര്‍ഷം അതിതീവ്രമായി പെയ്തിറങ്ങിയതോടെ കനത്ത നാശനഷ്ടങ്ങള്‍. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ദിവസങ്ങളായി തുടരുന്ന മഴയില്‍ ജില്ലയിലെ പുഴകള്‍ കരകവിഞ്ഞൊഴുകി ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളാണ് വെള്ളത്തിനടിയിലായത്. റോഡുകളില്‍ വെള്ളം കയറിയതോടെ മിക്കയിടത്തും ഗതാഗതവും താറുമാറായി. അടുത്ത കാലങ്ങളില്‍ ജില്ല കാണാത്ത രീതിയിലായിരുന്നു കാലവര്‍ഷം പെയ്തിറങ്ങിയത്.

ഈങ്ങാപ്പുഴയിലും പരിസരത്തും റോഡില്‍ വെള്ളം കയറിയതും ചുരത്തില്‍ മണ്ണിടിഞ്ഞതും മൂലം വയനാട്ടിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മഴയില്‍ നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറി. ഹെക്ടറ് കണക്കിന് നെല്‍കൃഷിയും വാഴ കൃഷികളും പൂര്‍ണ്ണമായും നശിച്ചു. ഇന്നലെ ഒറ്റ ദിവസം മാത്രം 114.8 മില്ലിമീറ്റര്‍ മഴയാണ് വയനാട്ടില്‍ ലഭിച്ചത്. കഴിഞ്ഞ 16 ദിവസത്തിനിടയില്‍ 542.41 മില്ലമീറ്റര്‍ മഴയും ജില്ലയില്‍ ലഭിച്ചു. കഴിഞ്ഞ ദിവസത്തെ മഴയില്‍ ബത്തേരി താലൂക്കില്‍ നാലും വൈത്തിരി താലൂക്കില്‍ ആറും വീടുകള്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു. അതേസമയം പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെയും കനത്ത മഴയായിരുന്നു. പാല്‍ച്ചുരം ദേവാലയത്തിന്റെ മതില്‍ ഇടിഞ്ഞ് വീണ് കൊട്ടിയൂര്‍ - ബോയ്‌സ് ടൗണ്‍ ഭാഗത്തേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ജില്ലയില്‍ പലയിടത്തും വെള്ളപ്പൊക്കം ശക്തമായതോടെ ഗതാഗതം താറുമാറായി.

pecevillage

കനത്ത മഴയില്‍ തൃക്കൈപ്പറ്റ വെള്ളിത്തോട് ചോപ്പോട്ട്ക്കുന്നു പുഴയരികില്‍ താമസിക്കുന്ന 12 ഓളം വീടുകളില്‍ വെള്ളം കയറി. തരിയോട് കാവുംമന്ദം പൊയില്‍ കോളനിയിലെ 25 ഓളം വീടുകളില്‍ വെള്ളം ഉയര്‍ന്നു. കാവും മന്ദംകര്‍ളാട് റോഡ് വെള്ളത്തിനടിയിലായി. മക്കിയാടിനടുത്ത് ചീപ്പാട് റോഡില്‍ വെള്ളം കയറി ഗതാഗതം താറുമാറായി. മുട്ടില്‍ നെന്മേനിയില്‍ വെള്ളം കയറി. ഇവിടത്തെ 42 കുടുംബങ്ങള്‍ ഒറ്റട്ടെ അവസ്ഥയിലാണ്. പുല്‍പ്പള്ളി പാളകൊല്ലി കോളനിയിലും വെള്ളം കയറി. പുനരധിവാസ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് 25ഓളം ആദിവാസി കുടുംബങ്ങള്‍ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറാതെ കോളനിയില്‍ തന്നെ കഴിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പൊഴുതനയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി വെള്ളം കയറി. മീന്‍ചാല്‍ ഭാഗത്ത് വെള്ളം കയറി അമ്പതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇടിയം വയല്‍, നരിമട ഭാഗത്ത് ചെറിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായി.

river

പത്താംനമ്പര്‍, കൈപ്പട്ടി, മയിലമ്പാത്തി, അച്ചൂര്‍, ആനോത്ത്, പൊഴുതന ടൗണിന്റെ താഴ്ഭാഗം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. തേവണ പുഴ കരകവിഞ്ഞൊഴുകിയോതോടെ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്. ഹെക്ടര്‍ കണക്കിന് സ്ഥലത്തെ വാഴകളാണ് ഇവിടെ വെള്ളം കയറി നിലം പൊത്തിയത്. അതേസമയം, നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിയിട്ടില്ല്. കിണര്‍ ഇടിഞ്ഞതും, വീടുകള്‍ ഭാഗികമായി തകര്‍ന്നതുമടക്കം വ്യാപക നാശനഷ്ടങ്ങളാണ് ജില്ലയിലുണ്ടായത്.

ബാണാസുര റിസര്‍വ്വോയറിലെ ജലനിരപ്പ് 762.8 എം.എസ്.എല്‍ ആയി ഉയര്‍ന്നു. കാരപ്പുഴ ഡാമിലും ജലനിരപ്പ് ഉയര്‍ന്നു. ഇവിടെ 758.2 എം.എസ്.എല്‍ ആണ് കാരാപ്പുഴയിലെ ഇന്നലെത്ത ജലനിരപ്പ്. കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട്, തരിയോട് പഞ്ചായത്തിലെ പൊയില്‍ കോളനി, കുനിയില്‍ ലക്ഷം വീട് കോളനി, മുട്ടില്‍ നെന്മേനി കോളനി, പുല്‍പ്പള്ളി പാളകൊല്ലി കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ഇതോടെ ഇവിടങ്ങളിലെ വീടുകളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

Wayanad
English summary
Wayanad isolates during monsoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X