'ഇങ്ങനെയുള്ള പൊലീസുകാരുമുണ്ട്'; മാതൃകയായി തിരുനെല്ലി ജനമൈത്രി പൊലീസ്
വയനാട്: തിരുനെല്ലി ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസര്‍മാരായ അഭിജിത്തും മിഥുനും ചക്കിണി കോളനിയില്‍ എത്തിയപ്പോഴാണ് ആരും സഹായത്തിനില്ലാതെ പ്രയാസപ്പെടുന്ന ജോഗി എന്ന തളര്‍വാദ രോഗിയെ കണ്ടത്. രാത്രി സമയം ഏറെ വൈകിയതിനാല്‍ തല്‍ക്കാലം ഭക്ഷണം വാങ്ങി നല്‍കി.
എങ്കിലും അവര്‍ അതുകൊണ്ട് അവസാനിപ്പിച്ചില്ല. തുടര്‍ന്ന് ഭക്ഷണം വാങ്ങി വാരി കൊടുക്കുകയും, പരിചരിക്കുകയും, തുടര്‍ ചികിത്സ നല്‍ക്കാനുള്ള മുന്‍കൈ എടുക്കുകയ്യു ചെയ്തു.

പിറ്റേ ദിവസം രാവിലെ എത്തി വൃത്തിഹീനമായ സാഹചര്യത്തില്‍ തളര്‍ന്നുകിടക്കുന്ന ബന്ധുക്കളോ പ്രദേശവാസികളോ സഹായത്തിനില്ലാത്ത ജോഗിയെ ഇവരാണ് കുളിപ്പിച്ച് ഒരുക്കിയത്. പുതിയ വസ്ത്രങ്ങള്‍ അണിയിച്ച ശേഷം ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. ജോഗിയുടെ മകനും മകളും ഇദ്ദേഹത്തെ ഉപേക്ഷിച്ച് കര്‍ണാടകയിലാണുള്ളതെന്ന് പൊലീസുകാര്‍ പറഞ്ഞു.
വയനാട്ടിലെ ആദിവാസി മേഖലകളില്‍ എല്ലാം തന്നെ ഇത്തരത്തിലുള്ള ഇടപെടലുമായി ജനമൈത്രി പൊലീസ് സജീവമാണ്.
'ഭൂമിയിലേക്ക് ഇറങ്ങിവന്ന മലാഖയോ': ഇത് എന്തൊരു അഴകാണ് ഹണി, വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications