Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കാരില്ല; കനത്ത നഷ്ടത്തില്‍ കെഎസ്ആര്‍ടിസി

കല്‍പ്പറ്റ: ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പൊതുഗതാഗത സൗകര്യവും പുനസ്ഥാപിച്ചിരിക്കുകയാണ്. ഇതിനിടെ വയനാട് ജില്ലയില്‍ പകുതി സര്‍വ്വീസുകള്‍ മാത്രം നടത്തുന്ന കെഎസ്എര്‍ടിസി വന്‍ നഷ്ടത്തിലാണ് ഓടുന്നത്.

യാത്രക്കാരുടെ കുറവാണ് പ്രധാനകാരണം. ജില്ലയില്‍ മാറിമാറി കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആവുന്നതും തിരിച്ചടിയാവുകയാണ്. ലോക്ക്ഡൗണിന് മുമ്പ് എണ്‍പതിലേറെ സര്‍വ്വീസുകളും 10 ലക്ഷത്തിലധികം വരുമാനവും ഉണ്ടായിരുന്ന മാനന്തവാടി ഡിപ്പോയില്‍ ജൂണ്‍ 5 ന് ആകെ ലഭിച്ച വരുമാനം 10,6921 ആണ്.
26 ബസുകള്‍ സര്‍വ്വീസ് നടത്തിയിട്ടാണ് വളരെ കുറഞ്ഞ വരുമാനം മാത്രം ലഭിച്ചത്. അയല്‍ജില്ലകളിലേക്ക് എട്ട് സര്‍വ്വീസുകളാണ് നടത്തിയത്. അതില്‍ നിന്നും 5000 ല്‍ താഴെ മാത്രമാണ് വരുമാനം. മറ്റുള്ള ജില്ലകളിലും സമാനമായ അവസ്ഥയാണ്.

ksrtc

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ബത്തേരി ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നും ദിവസേന പകുതിയില്‍ താഴെ സര്‍വ്വീസുകള്‍ മാത്രമാണ് നടത്തുന്നത്. ഇവിടേയും വളരെ കുറഞ്ഞ വരുമാനമാണ് ലഭിക്കുന്നത്.

വയനാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് 16 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും ചികിത്സയിലാണ്. നിലവില്‍ ഇന്ന് നിരീക്ഷത്തില്‍ പ്രവേശിച്ച 394 പേര്‍ ഉള്‍പ്പെടെ 3835 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 248 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കി.

ജില്ലയില്‍ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 2419 സാംപിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതില്‍ 1877 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 1871 എണ്ണം നെഗറ്റീവാണ്. 542 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2111 സാംപിളുകളില്‍ 1732 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 1698 എണ്ണം നെഗറ്റീവാണ്. 374 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

വയനാട്ടില്‍ വെള്ളിയാഴ്ച്ച മൂന്ന് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കര്‍ണ്ണാടകയില്‍ നിന്നും തിരിച്ചെത്തിയ പനമരം പഞ്ചായത്ത് പരിധിയിലെ 48 ഉം 20 ഉം വയസ് പ്രായമുള്ളവര്‍ക്കും മെയ് 20 ന് ദുബായില്‍ നിന്നു കൊച്ചി അന്താരാഷ്ട്ര വിമാനം വഴി തിരിച്ചെത്തിയ കല്‍പറ്റ സ്വദേശിയായ 63 കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ മൂന്ന് പ്രദേശങ്ങളെ ഇന്നലെ ഹോട്ട്സ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+