'ശബ്ദം കേട്ട് ഞാനും ഭാര്യയും 10 വയസ്സുള്ള മകനും വീട്ടിൽനിന്ന് പുറത്തേക്ക് ഓടി';ഞെട്ടൽ മാറാതെ സിജുവും കുടുംബവും
ചൂരൽമല: ഉരുൾപൊട്ടലിന്റെ ഭീതിയിയിലാണ് വയനാട്. ഒരുനിമിഷം കൊണ്ട് പ്രിയപ്പെട്ടവരെ നഷ്ടമായവർ, കൺമുന്നിലൂടെ ജീവൻ നഷ്ടമാകുന്നത് കാണുമ്പോഴും ഒന്നുംചെയ്യാനാവതെ പകച്ചുനിൽക്കേണ്ടി വന്നവർ, കണ്ണീരോടെയല്ലാതെ ആ കാഴ്ചകൾ കാണാൻ സാധിക്കില്ല. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് വന്നവർക്കും ഞെട്ടൽ മാറിയിട്ടില്ല. ആ നിമിഷത്തെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും ഞെട്ടലാണ്.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ തങ്ങൾ കേട്ട ശബ്ദം കാതടപ്പിക്കുന്നതായിരുന്നുവെന്നാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കർഷകൻ സിജു ചാക്കോ പറയുന്നത്. 'ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഞങ്ങൾ കേട്ട ശബ്ദം കാതടപ്പിക്കുന്നതായിരുന്നു. ക്വാറികളിൽ നിന്ന് കേൾക്കുന്നത് ആയിരുന്നു. ക്വാറികളിൽ നിന്ന് കേൾക്കുന്ന സ്ഫോടനത്തെക്കാൾ ഇരട്ടി ശബ്ദമായിരുന്നു അത്, ' സാജു പറഞ്ഞതായി സമകാലികമലയാളം റിപ്പോർട്ട് ചെയ്യുന്നു. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സാജുവും കുടുംബവും.

ശബ്ദം കേട്ട് താനും ഭാര്യയും 10 വയസ്സുള്ള മകനും വീട്ടിൽ നിന്ന് പുറത്തേക്ക് ഓടി, ഭാര്യ ഒരു സർജറി കഴിഞ്ഞ് വിശ്രിമത്തിലായിരുന്നുയ ഇരുട്ടിൽ ചെളിയിലൂടെ ഞങ്ങൾ നടന്നു. ഞങ്ങൾ എങ്ങനെയാണ് സുരക്ഷിതമായ സ്ഥലത്ത് എത്തിയതെന്ന് പോലും തങ്ങൾക്കറിയില്ലെന്നും സിജു പറഞ്ഞു. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സർക്കാർ വൊക്കേഷണൽ എച്ച് എസ് എസിലെ വിദ്യാർത്ഥിയാണ് സിജുവിന്റെ മകൻ.
ചെറിയ അരുവി ഒരു വലയി നദിയായി മാറി എന്റെ വീടിന്റെ മുമ്പിലെത്തിയിരിക്കുന്നു. എന്റെ വീടിന്റെ വാതിൽപ്പടിയിൽ ഒരു വലിയ മാനിന്റെ ജഡം കണ്ടു. ഉരുൾപൊട്ടലിന്റെ ഉറവിടം വനത്തിനുള്ളിൽ ആയിരിക്കാം. മാൻ വെള്ളത്തിൽ ഒലിച്ചെത്തിയതാകാം. വീടിന് സമീപത്ത് മറ്റൊരു കുടുംബം താമസിച്ചിരുന്നു. അവരുടെ മക്കൾ മറ്റെവിടെയോ ആണ് പഠിക്കുന്നത്. അവർ ഇപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല. 250 ഓളം ആളുകൾ ീ പ്രദേശത്ത് താമസിച്ചിരുന്നു. എനിക്ക് അവരെ എല്ലാവരേയും അറിയാം, സിജു പറഞ്ഞു.
മേപ്പാടിയിൽ പുതിയ വീട് പണിയുന്ന സിജു തത്ക്കാലം ചൂരൽമലയിലെ പഴയ വീട്ടിലായിരുന്നു താമസം. ഇത് ഞങ്ങളുടെ പേടി സ്വപ്നമായി തോന്നുന്നു. ഇങ്ങനെയാെന്ന് ഞങ്ങൾക്ക് സംഭവിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങളുടെ ചെവിക്കുള്ളിൽ എന്തോ പ്രശ്നമുള്ള പോലെ തോന്നുന്നുണ്ട്. അത് കാതടപ്പിക്കുന്ന ആ ശബ്ദത്തിന്റെ പ്രകമ്പനം ആകാം, സിജു പറഞ്ഞു.












Click it and Unblock the Notifications