Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടിന് സഹായവുമായി മലയാളം പറഞ്ഞ് വൈറലായ ഇ​മാ​റാ​ത്തി സഹോദരിമാർ

ദുബൈ: ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടമാണ് വയനാട് സംഭവിച്ചത്. നിരവധി പേരാണ് വയനാടിന് കൈത്താങ്ങുമായി എത്തുന്നത്. തങ്ങളാൽ കഴിയുന്ന സഹായങ്ങൾ എല്ലാവരും ചെയ്യുന്നുണ്ട്. ഇപ്പോൾ വയനാടിന് സഹായവുമായി എത്തിയിരിക്കുകയാണ് യു എ ഇയിലെ ഇമാറാത്തി സഹോദരിമാർ.

മലയാളം പറഞ്ഞ് സോഷ്യൽമീഡിയയിൽ‌ വൈറലായ നൂറയും മറിയയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ദുതരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. എത്ര രൂപയാണ് സംഭവാന ചെയ്തത് എന്ന് വ്യക്തമാക്കിയിട്ടില്ല. കേരളത്തിൽ ഉണ്ടായ ​ദുരന്തത്തിൽ ഇരുവരും അതീവ ദുഖം രേഖപ്പെടുത്തി.

wyand

അതേ സമയം നിരവധി പേരാണ് വയനാടിന് കൈത്താങ്ങുമായി എത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധിപേർ സംഭാവന ചെയ്തിട്ടുണ്ട്. മമ്മൂട്ടി, ടൊവിനോ തോമസ്, ഫഹദ് , നസ്രിയ, സൂര്യ, ജ്യോതിക, കാർ‌ത്തി, മഞ്ജുവാര്യർ, പേളി മാണി, ആസ്ഫി അലി,
നവ്യാ നായർ, നയൻതാര, ഭർത്താവന് വിഘ്നേശ് ശിവൻ ഇങ്ങനെ നിരവധി താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേത്ത് സംഭാവന ചെയ്തത്. മമ്മൂട്ടി 20 ലക്ഷം രൂപയാണ് നൽകിയത്. കാർത്തി, സൂര്യ, ജ്യോതിക എന്നീ താരങ്ങൾ 50 ലക്ഷം ആണ് നൽകിയത്.

അതേ സമയം വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഏഴാം ദിനത്തിൽ 12 മേഖലകളാക്കി തിരിച്ചാണ് രക്ഷാദൗത്യം. മേപ്പാടിയിൽ 16 ക്യാമ്പുകളിൽ കഴിയുന്നത് 2514 പേരാണ്. സൈന്യവും ഇന്ന് തിരിച്ചിലിന് സഹായിക്കും. ജില്ലാഭരണകൂടം ആവശ്യപ്പെടുന്നത് വരെ തിരച്ചിൽ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തിരച്ചിൽ പ്രവർത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്റെ തീരുമാനം.

കൂട്ടത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്ത ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. രക്ഷപ്പെട്ടവരോ ബന്ധുക്കളോ എത്തി മൃത​ദേഹങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് പറയുന്ന ഇടങ്ങളിലും തിരച്ചിൽ നടത്തും. ഇന്ന് തമിഴ്നാടിന്റെ സംഘവും സഹായത്തിന് എത്തിയിട്ടുണ്ട്. നിറഞ്ഞ ​ഗ്യാസ് സിലിണ്ടറുകൾ തിരച്ചിലിന് വെല്ലുവിളിയാകുകയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+