വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 7, രക്ഷാപ്രവർത്തനം ദുഷ്ക്കരം, ഹെലികോപ്റ്ററുകളെത്തും
കല്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴ് മരണം. നിരവധിപേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മോപ്പാടിയിലെ ആശുപത്രിയിൽ 33 പേർ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം ദുഷ്കരമാണ്. പുഴ മാറിക്കയറി റോഡ് ബ്ലോക്ക് ആയി കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് കേരളം ഹെലികോപ്റ്റർ സഹായം തേടിയിട്ടുണ്ട്.. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്. അതിവേഗം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സൈന്യസഹായം തേടുകയായിരുന്നു.
രണ്ട് ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വയനാട്ടിലെ എസ് കെ എം ജെ സ്കൂളിൽ ഹെലികോപ്റ്റർ ഇറക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ഏഴരയോടെ ഹെലികോപ്റ്റർ എത്തും എന്നാണ് സൂചന. കുടുങ്ങിക്കിടക്കുന്നവർ ഉണ്ടെങ്കിൽ എയർ ലിഫ്റ്റിംഗ് വഴി രക്ഷാപ്രവർത്തനം നടത്തും.

രണ്ട് കമ്പനി എൻ ഡി ആർ ഫ് ടീം കൂടെ രക്ഷാപ്രവർത്തനത്തിനായി എത്തും. മന്ത്രിതല സംഘം വയനാട്ടിലേക്ക് തിരിക്കും. പുലർച്ചെ തന്നെ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. തൃശൂർ മുതൽ വടക്കോട്ടുള്ള ഫയർഫോഴ്സ് സംഘത്തെപൂർണമായി വയനാട്ടിലേക്ക് നിയോഗിച്ചു. വയനാട് ഉരുപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘം സംഭവ സ്ഥലത്ത് ഉടൻ എത്തിച്ചേരും. വായൂ സേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും 7.30 ഓട് കൂടി തിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പുലർച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കൈയ്യിൽ ഉരുൾപൊട്ടിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടവരെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ശ്രമം നടത്തുന്നത്. മുണ്ടകൈ, ചുരൽമല, അട്ടമല ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്.












Click it and Unblock the Notifications