Get Updates
Get notified of breaking news, exclusive insights, and must-see stories!

'വയനാടിനെ ചേർത്ത് പിടിക്കും'; ദുരിതത്തിൽ വയനാടിന് കൈത്താങ്ങായി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ‌

കൊച്ചി: വയനാടിന് സഹായവുമായി മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആന്റ് ഷെയർ‌ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സി പി സാലിഹിന്റെ സി പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവരാണത്തിനായി വയനാട്ടിലേക്ക് പുറപ്പെടുന്നത്.

ഉരുൾപൊട്ടലിൽ കനത്ത നാശമാണ് വയനാട് ഉണ്ടായത്. നിരവധിപേർക്ക് ജീവൻ നഷ്ടമായി, നിരവധിപേർക്ക് പരിക്ക് പറ്റി. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ദുരന്തത്തിൽ പെട്ടവർക്ക് ആശ്വാസമാകാൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ സി പി ട്രസ്റ്റിന്റെ സഹായത്തോടെയാണ് ദുരന്തനിവാരണത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നത്.

wynad

ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണ പദാർത്ഥങ്ങൾ, ആവശ്യത്തിനുള്ള വസ്ത്രങ്ങൾ, ആവശ്യമായ പാത്രങ്ങൾ. കുപ്പിവെള്ളം, കുടി വെള്ള ടാങ്കർ മുതലായ ആവശ്യസാധനങ്ങളുമായാണ് കെയർ ആന്റ് ഷെയറും സി പി ട്രസ്റ്റും സംയുക്തമായി പുറപ്പെടുന്നത്.
വയനാടിനെ നടക്കിയ ഈ വലിയ ദുരന്തം നമുക്ക് ഏറെ ദുഖകരമായ ഒന്നാണ്.

എത്ര വലിയ ദുരന്തമായാലും വയനാടിനെ ചേർത്ത് പിടിക്കുമെന്നും ആവശ്യത്തിനായി സാധനങ്ങൾ എത്തിച്ചുനൽകുമെന്നും കെയർ ആന്റ് ഷെയർ അറിയിച്ചു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് നമ്മൾ കരുതലായി മാറണമെന്നും അതോടൊപ്പം കൂട്ടിച്ചേർത്തു. വയനാടിന്റെ ഈ അവസ്ഥയെ ഏതു വിധേനയും കരകയറ്റണമെന്നും അതിനായി നമ്മൾ ഒത്തുചേർന്ന് പ്രവർത്തിക്കുമെന്നും സി പി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് അഭിപ്രായപ്പെട്ടു.

അതേ സമയം, വയനാട്ടിലെ ദുരിന്തത്തിൽപെട്ട മനുഷ്യർക്ക് കടയിലെ മുക്കാൽ ഭാ​ഗം തുണികളും നൽകിയിരിക്കുകയാണ് കോഴിക്കോട് വടകരയിലെ കരീം. അടുത്തുള്ള കടകളിൽ നിന്നും തുണികളും പായകളും അവശ്യ സാധവനങ്ങളും വാങ്ങി മകനൊപ്പം കരീം വയനാട്ടിലേക്ക് തിരിച്ചു. ദുരിതാശ്വാസ ക്യാംപുകളിലെത്തി അധികൃതരെ സാധനങ്ങളേൽപ്പിച്ചു.

വാർത്തയറിഞ്ഞപ്പോൾ ഞെട്ടലായിരുന്നുവെന്നും കടയിലെത്തി സാഘനങ്ങൾ ശേഖരിച്ചുവെന്നും വയനാട്ടിലെത്തിയപ്പോൾ കണ്ട കാഴച് ഭീകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടവർ, ഇനിയും സാധനങ്ങൾ വയനാട്ടിലേക്ക് എത്തിക്കുമെന്നും കരീം പറഞ്ഞു. കരീ ടെക്സ്റ്റൈൽസ് തുടങ്ങിയിട്ട് അഞ്ച് വർഷമായി.

അതേ സമയം വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്, ബെയ്ലി പാലം നിർമ്മിച്ച് കഴിഞ്ഞാൽ രക്ഷാപ്രവർത്തനത്തിന്റെ വേ​ഗം കൂടും.
ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച എട്ട് ക്യാമ്പുകൾ ഉൾപ്പെടെ വയനാട്ടിൽ 82 ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+