Wayanad Land Slide|'അക്കരെ നിൽക്കുന്നവരെ ഞങ്ങൾക്ക് കാണാം, അങ്ങോട്ടെത്താൻ സാധിക്കുന്നില്ല'
മേപ്പാടി: വയനാട് ഉരുൾപ്പൊട്ടലിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മുണ്ടക്കൈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. മുണ്ടക്കൈ പ്രദേശത്തേക്ക് ഇപ്പോഴും എത്താൻ സാധച്ചിട്ടില്ലെന്ന് മുണ്ടക്കൈ വാർഡ് 11 മെമ്പർ കെ ബാബു വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.
അതിസാഹസികസമായി രണ്ട് പുഴ മുറിച്ചുകടന്നു, മൂന്നാമത്തെ പുഴ കടന്നാൽ മാത്രമെ അങ്ങോട്ട് എത്താൻ കഴിയുള്ളൂവെന്നും ബാബു പറയുന്നു. ചെറുതായി മണ്ണിടിച്ചിൽ സംഭവിക്കുന്നുണ്ടെന്നും പുഴ കലങ്ങിമറിഞ്ഞ അവസ്ഥയിലാണെന്നും ബാബു കൂട്ടിച്ചേർത്തു. വളരെ ശക്തിയിലാണ് പുഴ ഒഴുകുന്നതെന്നും അദ്ദേഹം പറയുന്നു.

'പ്രദേശം ഒറ്റപ്പെട്ടു, അക്കരെ നിൽക്കുന്നവരെ ഞങ്ങൾക്ക് കാണാം. മരിച്ചവരുടെ ബോഡി അവർ അങ്ങോട്ടുംഇങ്ങോട്ടും മാറ്റുന്നത് കാണാം. ഒരാൾ ചളിയിൽ പൂണ്ടുകിടക്കുന്നുണ്ട്. അങ്ങോട്ട് എത്താൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. പുഴ കടന്നാൽ മാത്രമെ അതിന് സാധിക്കൂ. പക്ഷേ പുഴ മുറിച്ച് കടക്കാൻ സാധിക്കുന്നില്ല.

ഉരുൾപൊട്ടലിൽ കുട്ടികളടക്കം 36 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. പാലം തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ചൂരൽ മലയോട് ചേർന്നുള്ള പ്രദേശത്താണ് നിലവിൽ രക്ഷാപ്രവർത്തനം നടക്കുന്നത്. അതേ സമയം വയനാട്ടിലെ ഉരുൾപൊട്ടലിൽ പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി പിണറായി വിജയനുമായി സഹായിച്ചു. ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അതേ സമയം കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണമെന്ന് അറിയിപ്പുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications