Get Updates
Get notified of breaking news, exclusive insights, and must-see stories!

'മലയുടെ മുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട് വാസുവേട്ടാ, എന്നെ തടയരുത്'; നോവായി പ്രജീഷ്

കല്പറ്റ: വയനാട് ഉരുൾപൊട്ടലിൽ പെട്ടവരെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. സ്വന്തം ജീവിൻ പോലും പണയം വെച്ചാണ് പലരും സാഹസികമായി രക്ഷാപ്രവർത്തനത്തിൽ സജ്ജമായിരിക്കുന്നത്. മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ സമയത്ത് തന്നെ ആളുകളെ രക്ഷിക്കാൻ മുന്നിൽ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു പ്രജീഷ്. ഉരുൾപൊട്ടി കുടുങ്ങിക്കിടക്കുന്നവരെ രണ്ട് തവണയായി തന്റെ ജീപ്പിൽ പ്രജീഷ് രക്ഷപ്പെടുത്തി. മൂന്നാം തവണ രക്ഷപ്പെടുത്താൻ പോയപ്പോൾ പ്രജീഷിന് സ്വന്തം ജീവൻ തന്നെ നഷ്ടമായി.

ഇപ്പോൾ പ്രജീഷിനെക്കുറിച്ച് ജംഷിദ് പള്ളിപ്രം എന്ന ആൾ പങ്കുവെച്ച കുറിപ്പാണ് എല്ലാവരുടെയും കണ്ണ് നനയിക്കുന്നത്. സൂപ്പർ ഹീറോ സിനിമകൾ കാണുന്നവരാണ് നമ്മൾ. സ്പൈഡർ മാനും ബാറ്റ് മാനും സൂപ്പർമാനും അടക്കം കണ്ടവർ. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ അവരെത്തും. ആ പ്രദേശത്തെ മനുഷ്യരെ രക്ഷിക്കും. മുണ്ടകൈയിൽ അങ്ങനെ ഒരു സൂപ്പർ മാനുണ്ട്. പേര് പ്രജീഷ് എന്നാണ് അദ്ദേഹം കുറിച്ചത്.

prajish

ജംഷിദ് പള്ളിപ്രം ഫേസ്ബുക്കിൽ പങ്കുവെച്ച പ്രജീഷിൻറെ ഫോട്ടോ

ജംഷിദ് പള്ളപ്രം പങ്കുവെച്ച കുറിപ്പ്:

സൂപ്പർ ഹീറോ സിനിമകൾ കാണുന്നവരാണ് നമ്മൾ. സ്പൈഡർ മാനും ബാറ്റ് മാനും സൂപ്പർമാനും അടക്കം കണ്ടവർ. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ അവരെത്തും. ആ പ്രദേശത്തെ മനുഷ്യരെ രക്ഷിക്കും. മുണ്ടകൈയിൽ അങ്ങനെ ഒരു സൂപ്പർ മാനുണ്ട്. പേര് പ്രജീഷ്. ഉരുൾ പൊട്ടലുണ്ടായ ആദ്യ നിമിഷം തന്നെ ആളുകളെ രക്ഷിക്കാൻ പ്രജീഷ് ജീപ്പുമായി ഇറങ്ങി.

നിരവധി ആളുകളെ രക്ഷിച്ചു. ആദ്യ രണ്ടു തവണ മലകയറി വന്നു. ആളുകളെ സുരക്ഷിത സ്ഥലത്താക്കി. പിന്നെയും ആളുകൾ മലയുടെ മുകളിൽ സഹായം കാത്തു പരിഭ്രമിച്ച് നിൽക്കുന്നുണ്ടായിരുന്നു. അവരെ അവിടെ തനിച്ചാക്കി മനസമാധനത്തോടെ ഉറങ്ങാൻ ചിലപ്പോൾ പ്രജീഷിന് ആവില്ലായിരിക്കാം.‌

രക്ഷാപ്രവർത്തനത്തിനായി മൂന്നാമതും മലയുടെ മുകളിൽ പോകുമ്പോൾ സുഹൃത്തുകൾ തടഞ്ഞു. സുഹൃത്തുക്കളോട് അയാൾ പറഞ്ഞു: " മലയുടെ മുകളിൽ നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട് വാസുവേട്ടാ. എന്നെ തടയരുത്. ഞാൻ എന്തായാലും പോകും. "
പ്രജീഷ് പിന്നെയും ജീപ്പുമായി മലകയറി. ആളുകളെ ജീപ്പിൽ കയറ്റി. ചൂരൽമല പാലത്തിനടുത്ത് എത്താൻ കഴിഞ്ഞില്ല.

തിരിച്ചുവരുമ്പോൾ ആ ജീപ്പടക്കം മണ്ണും വെള്ളവും കൊണ്ടുപോയി. അയാൾ ഈ ലോകത്ത് നിന്നും വിട പറഞ്ഞു. അയാളുടെ വേഷം സൂപ്പർ ഹീറോയിടെതായിരുന്നില്ല. അയാൾക്ക് അസാമന്യ കഴിവുകളുണ്ടായിരുന്നില്ല. ചില മനുഷ്യർ അങ്ങനെയാണ്. ദുരിത പ്രദേശങ്ങളിൽ അവർ അവതരിക്കും. അവരുടെ ജീവനെക്കാൾ അപരന്റെ ജീവന് വില നൽകും. അങ്ങനെ അവർ ഹീറോ ആയി മാറും.
പ്രജീഷ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+