Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ഉരുള്‍പൊട്ടല്‍: 'കണ്‍മുന്നില്‍ ചെളിയില്‍ ജീവനായി യാചിച്ച് ഒരാളുണ്ട്'; ചൂരല്‍മലയില്‍ നിന്ന് സങ്കടകാഴ്ച

വയനാട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മലയില്‍ അതീവഗുരുതര സാഹചര്യമെന്ന് ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ രാഘവന്‍ വണ്‍ഇന്ത്യ മലയാളത്തോട്. കണ്‍മുന്നില്‍ ഒരാള്‍ ചെളിയില്‍പെട്ട് കിടക്കുന്നുണ്ട് എന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിഫലമാകുന്നു എന്നും രാഘവന്‍ കൂട്ടിച്ചേര്‍ത്തു. ഇയാളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

എന്നാല്‍ അവര്‍ക്കും മുന്നോട്ട് നീങ്ങാനാകുന്നില്ല. നിരവധി വീടുകള്‍ തകര്‍ന്നുവെന്നും രാഘവന്‍ പറയുന്നു. ' കണ്‍മുന്നില്‍ ഒരാള്‍ ചെളിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. രാവിലെ ഏഴര മുതല്‍ അയാള്‍ അങ്ങനെ കുടുങ്ങി കിടക്കുന്നത് കാണുന്നുണ്ട്. ഞങ്ങളില്‍ ചിലര്‍ രക്ഷപ്പെടുത്താനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അദ്ദേഹം കുറച്ച് മുന്‍പ് അല്‍പം പൊങ്ങിയിട്ടായിരുന്നു. ഇപ്പോള്‍ വീണ്ടും താഴ്ന്ന് പോയി,' രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

LANSLIDE

രക്ഷപ്പെടുത്താന്‍ വേണ്ട ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും എന്‍ഡിആര്‍എഫ് അടക്കമുള്ള സംഘങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ടെങ്കിലും അവര്‍ നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെ ഫലിച്ചിട്ടില്ല എന്നും രാഘവന്‍ പറയുന്നു. അപകടത്തില്‍പ്പെട്ടയാളുമായി ഏകദേശം 100 മീറ്ററിന് മുകളില്‍ അകലെയാണ് തങ്ങളിപ്പോള്‍ ഉള്ളത് എന്നും അത്രയും വലിയ പുഴയായി ഇവിടെ മാറിയിട്ടുണ്ട് എന്നും രാഘവന്‍ വ്യക്തമാക്കി.

ഉരുള്‍പൊട്ടലോടെ ഇവിടെ വലിയ രീതിയില്‍ ചെളി അടിഞ്ഞ് വന്ന് കാല് വെക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായിരിക്കുകയാണ്. സമീപപ്രദേശത്തെ വീടുകളെല്ലാം തള്ളിക്കൊണ്ട് പോയി വലിയ പുഴയായി രൂപപ്പെട്ടിരിക്കുകയാണ്. നാശനഷ്ടം സംബന്ധിച്ച പൂര്‍ണരൂപം അറിയണമെങ്കില്‍ ഇനിയും സമയമെടുക്കും. ഈ പ്രദേശം തന്നെ തുടച്ചുനീക്കപ്പെട്ട അവസ്ഥയിലാണ് എന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈ പ്രദേശം തീര്‍ത്തും ഒറ്റപ്പെട്ടു. ഇവിടെ നിന്നുള്ളവരെ രക്ഷപ്പെടുത്താനുള്ള സംവിധാനം ഇതുവരെ ലഭ്യമായിട്ടില്ല. എന്‍ഡിആര്‍എഫ് പലസ്ഥലങ്ങളിലൂടെ പോയി ദുരന്തബാധിത പ്രദേശത്തെത്താന്‍ ശ്രമം നടത്തുന്നുണ്ട്. വൈദ്യുതി ബന്ധവും ഇന്റര്‍നെറ്റ് കണക്ഷനുമെല്ലാം തടസപ്പെട്ടിരിക്കുകയാണ്. പുറത്തേക്ക് വിവരമെത്തിക്കാന്‍ പോലം മാര്‍ഗമില്ല. മഴ അല്‍പം കുറഞ്ഞിട്ടുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ് എന്നും രാഘവന്‍ അറിയിച്ചു.

ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതുഞ്ഞി കിടക്കുന്ന നിലയിലാണ് ഒരാള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നത്. മഴ തുടരുന്നതും മലവെള്ളപ്പാച്ചില്‍ തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരിക്കുകയാണ്. മേപ്പാടി മുണ്ടക്കൈ സര്‍ക്കാര്‍ യു പി സ്‌കൂളിന് സമീപത്താണ് ഇയാള്‍ കുടുങ്ങി കിടക്കുന്നത്. അതേസമയം ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. പത്തോളം മൃതദേഹങ്ങള്‍ മലപ്പുറത്തെ ചാലിയാര്‍ പുഴയില്‍ നിന്നാണ് കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+