ഹൃദയംനൊന്ത് വയനാട്; തിരിച്ചറിയറിയാത്തവര്‍ക്ക് ഒന്നിച്ച് മടക്കം, ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് സംസ്കാരം
മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുകയാണ്. ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ച ശേഷമാണ് സംസ്‌കാരം. ആംബുലന്‍സില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ താത്ക്കാലിക പന്തലിലേക്ക് മാറ്റിയ ശേഷം ഡി എന്‍ എ പരിശോധനയ്ക്ക് മാര്‍ക്ക് ചെയ്ത ശേഷമാണ് കുഴിയിലേക്ക് അടക്കം ചെയ്യുക.
നേരത്തെ 14 മൃതദേഹങ്ങളാണ് അടക്കം ചെയ്തിരുന്നത്. 154 ഭൗതിക ശരീരങ്ങളുടെ അവശിഷ്ടങ്ങള്‍ കൂടിവരുന്നുണ്ട്. ഡി എന്‍ എ കോഡ് ഇട്ട ശേഷമാണ് ഭൗതിക ശരീരങ്ങള്‍ വരുന്നത്. അത് കല്ലില്‍ കൂടി മാര്‍ക്ക് ചെയ്യും ഡി എന്‍ എ പരിശോധന വരുമ്പോള്‍ ബന്ധുക്കള്‍ക്ക് മനസ്സിലാകാന്‍ വേണ്ടിയാണ്.

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 402 ആയി എന്നാണ് വിവരം. മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങളാണ്. ഔദ്യോഗിക കണക്കനുസരിച്ച് 222 ആണ് മരണ സംഖ്യ. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്യ
തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ 8 എണ്ണം ഇന്നലെ സംസ്കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്കാരമാണ് ഇന്ന്.
12 സോണുകളിലായി 50 പേർ വീതമുള്ള സംഘങ്ങളാണ് ഇന്ന തിരിച്ചിൽ നടത്തുന്നത്. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നത് വരെ തിരച്ചിൽ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തിരച്ചിൽ പ്രവർത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് തീരുമാനം. ചാലിയാർ പുഴയോട് ചേർന്ന് ഒൻപത് വാർഡുകളിൽ ഗ്രാമപഞ്ചായത്ത് അഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾ പൊട്ടലിൽ പരിക്കേറ്റ 91 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാംപുകളിലാണ്.
വയനാട്ടിലെ ദുരിത ബാധിതർക്കായി ടൗൺഷിപ്പ് നിർമിക്കും. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലായിരിക്കും ടൗൺഷിപ്പ് നിർമ്മിക്കുക. ദുരന്ത ബാധിതർക്കായി ബൃഹദ് പുനരധിവാസ പദ്ധതി തയ്യാറാക്കാനാണ് തീരുമാനം . ദുരിത ബാധിത സ്ഥലത്തിന് പുറത്താകും ടൗൺഷിപ്പ് നിർമ്മനിക്കുക. ഇതിനുള്ള സ്ഥലം തീരുമാനിച്ചിട്ടില്ല.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിയോഗിച്ച മന്ത്രി സഭാ ഉപസമിതി അംഗങ്ങളുടെ ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗൺ ഷിപ്പിന്റെ കാര്യം അറിയിച്ചത്.












Click it and Unblock the Notifications