Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയിൽ 64 പേർക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 112 പേർ

സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 64 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 112 പേര്‍ രോഗമുക്തി നേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 62 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27454 ആയി. 26165 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1094 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1008 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Covid 19

രോഗം സ്ഥിരീകരിച്ചവര്‍

പൂതാടി - 8
പുല്‍പ്പള്ളി - 7
കണിയാമ്പറ്റ - 7
മുട്ടില്‍ - 5
ബത്തേരി - 5
അമ്പലവയല്‍ - 4 പൊഴുതന - 4
മേപ്പാടി - 3
നെന്മേനി - 3
തവിഞ്ഞാല്‍ -3 വൈത്തിരി - 3
കല്‍പ്പറ്റ - 2
കോട്ടത്തറ - 2
മൂപ്പൈനാട് - 2
എടവക - 1
മാനന്തവാടി - 1 തൊണ്ടര്‍നാട് - 1 വെള്ളമുണ്ട - 1 സ്വദേശികളായ

ദുബായില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി, മുംബൈയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

112 പേര്‍ക്ക് രോഗമുക്തി
സുല്‍ത്താന്‍ ബത്തേരി, മുട്ടില്‍, പുല്‍പ്പള്ളി 3 വീതം, മീനങ്ങാടി, പൊഴുതന 2 വീതം, പൂതാടി, മാനന്തവാടി, മേപ്പാടി, അമ്പലവയല്‍, കണിയാമ്പറ്റ, കോട്ടത്തറ, തിരുനെല്ലി, കല്‍പ്പറ്റ, വെള്ളമുണ്ട, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 89 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

310 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 310 പേരാണ്. 475 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4267 പേര്‍. ഇന്ന് പുതുതായി 8 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1434 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 294865 സാമ്പിളുകളില്‍ 291803 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 264349 നെഗറ്റീവും 27454 പോസിറ്റീവുമാണ്.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4386 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 37,150 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,39,281 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4328 ആയി.

ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+