വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ജില്ലയില്‍ 701 പേര്‍ക്കുകൂടി കോവിഡ്; 463 പേര്‍ക്ക് രോഗമുക്തി

നിലവില്‍ 14357 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്

Google Oneindia Malayalam News

വയനാട് ജില്ലയില്‍ ഇന്ന് 701 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 463 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.1 ആണ്. 688 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50016 ആയി. 34773 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14357 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13234 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി 64, ബത്തേരി 61, മേപ്പാടി 57, കൽപ്പറ്റ, മീനങ്ങാടി 45 വീതം, നെന്മേനി 41, പനമരം, വെള്ളമുണ്ട 33 വീതം, എടവക 28, തവിഞ്ഞാൽ 25, നൂൽപ്പുഴ 24, പുൽപ്പള്ളി 23, കോട്ടത്തറ 22, മുട്ടിൽ 21, പടിഞ്ഞാറത്തറ, കണിയാമ്പറ്റ 20 വീതം, പൊഴുതന, തരിയോട്, തിരുനെല്ലി 16 വീതം, പൂതാടി 15, തൊണ്ടർനാട് 13, അമ്പലവയൽ, വൈത്തിരി, മുള്ളൻകൊല്ലി 12 വീതം, മൂപ്പൈനാട്, വെങ്ങപ്പള്ളി സ്വദേശികളായ 7 പേർ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
കർണാടകയിൽ നിന്ന് വന്ന ആറ് പേർ, ഡൽഹിയിൽ നിന്ന് വന്ന രണ്ടു പേർ, ആന്ധ്രപ്രദേശ്, ബീഹാർ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.

463 പേര്‍ക്ക് രോഗമുക്തി

വെങ്ങപ്പള്ളി 12, കൽപ്പറ്റ 11, തിരുനെല്ലി 10, മേപ്പാടി, തവിഞ്ഞാൽ 9 വീതം, മാനന്തവാടി 6, പുൽപ്പള്ളി 5, അമ്പലവയൽ , മീനങ്ങാടി, കണിയാമ്പറ്റ, തൊണ്ടർനാട്, വെള്ളമുണ്ട നാലു വീതം, നെന്മേനി, പനമരം, പൂതാടി, പൊഴുതന, ബത്തേരി മൂന്നു വീതം, മുട്ടിൽ 2, കോട്ടത്തറ, മുള്ളൻകൊല്ലി, എടവക, മൂപ്പൈനാട്, തരിയോട് സ്വദേശികളായ ഓരോരുത്തരും, കർണാടക, മലപ്പുറം സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 357 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം: രക്ഷാ പ്രവര്‍ത്തനം പുരോഗിമിക്കുന്നു-ചിത്രങ്ങള്‍ കാണാം

2291 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.05.21) പുതുതായി നിരീക്ഷണത്തിലായത് 2291 പേരാണ്. 2661 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35194 പേര്‍. ഇന്ന് പുതുതായി 182 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2578 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 409810 സാമ്പിളുകളില്‍ 392178 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 342162 നെഗറ്റീവും 50016 പോസിറ്റീവുമാണ്.

രേഖ വേദവ്യാസയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Wayanad
English summary
Wayanad latest covid update 701 new cases reported on May 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X