വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡിനൊപ്പം മറ്റൊരു ഭീതിയില്‍ വയനാട്... എലിപ്പനി ബാധിച്ചവരുടെ എണ്ണം കുതിക്കുന്നു, 21 പേര്‍!!

Google Oneindia Malayalam News

കല്‍പ്പറ്റ: കോവിഡ് ഭീതിയില്‍ വയനാട് വിറച്ചിരിക്കെ പുതിയൊരു ദുരന്തം കൂടി. ജില്ലിയില്‍ എലിപ്പനി ബാധിച്ചവരുടെ എണ്ണം കുത്തനെ മുകളിലോട്ടാണ് പോകുന്നത്. ജില്ലയില്‍ ഇതുവരെ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതെല്ലാം കഴിഞ്ഞ 12 ദിവസങ്ങള്‍ക്കിടെ നടന്നതാണ്. കോവിഡും പിന്നാലെ കുരങ്ങുപനിയും വന്നതോടെ വയനാട് ആകെ പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴിതാ അതിന് പുറമേയാണ് എലിപ്പനി കൂടി പടരുന്നത്. 21 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.

1

Recommended Video

cmsvideo
Russia says New Covid vaccine Is only recommended for people between the ages of 18 and 60

ഈ സമയത്ത് തന്നെ എലിപ്പനി ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തി. കല്‍പ്പറ്റ പഴ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ്, മേപ്പാടി, വൈത്തിരി, മുട്ടില്‍ പടിഞ്ഞാറത്തറ, മാനന്തവാടി, പനമരം, കാട്ടിക്കുളം, ബത്തേരി, മീനങ്ങാടി, അമ്പലവയല്‍, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ 20, 27 തിയതികളില്‍ ഡോക്‌സി സൈക്ലിന്‍ കിയോസ്‌കുകള്‍ ഒരുക്കുന്നുണ്ട്. സെപറ്റംബര്‍ മൂന്നിനും കിയോസ്‌കുകള്‍ ഉണ്ടാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രേണുക ഇക്കാര്യം പ്രഖ്യാപിച്ചു.

പ്രതിരോധ മരുന്നുകള്‍ ഇവിടെ നിന്നാണ് നല്‍കുന്നത്. ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പരിധിയില്‍ വാഹന പ്രചാരണ നടത്തി ഗുളിക വിതരണം ചെയ്യാനും നിര്‍ദേശമുണ്ട്. അതേസമയം ഈ വര്‍ഷം ഇതുവരെ 98 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 176 രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. രോഗം ബാധിച്ച് മൂന്ന് പേരും രോഗലക്ഷണങ്ങളോടെ നാല് പേരും ഇക്കാലയളവില്‍ മരിച്ചു.

അതേസമയം കര്‍ശനമായ പ്രതിരോധ നടപടികള്‍ ആരോഗ്യ ആധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തുടക്കത്തില്‍ ചികിത്സ ലഭിച്ചാല്‍ എലിപ്പനി പൂര്‍ണമായും ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എലിപ്പനി ബാധിതരില്‍ മഞ്ഞപ്പിത്ത ലക്ഷണം കാണപ്പെടുന്നതിനാല്‍ ശരിയായ ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. എലിപ്പനി ബാധിത പ്രദേശങ്ങളിലുള്ളവര്‍ പനി, ശരീര വേദന, തലവേദന, പേശീവേനദ തുടങ്ങിയ പ്രാഥിക ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ തേടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Wayanad
English summary
wayanad: leptospirosis cases increasing, 21 people admitted in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X