വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ കോവിഡിന് പിന്നാലെ എലിപ്പനിയും പടരുന്നു... ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 4 പേര്‍ക്ക്!

Google Oneindia Malayalam News

Fകല്‍പ്പറ്റ: കോവിഡിന് പിന്നാലെ വയനാട്ടില്‍ എലിപ്പനി ബാധിതകരുടെ എണ്ണം വര്‍ധിക്കുന്നു. കടുത്ത ജാഗ്രതാ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ നാല് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. ഒമ്പത് പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒരാഴ്ച്ചയ്ക്കിടെ രണ്ട് പേരാണ് രോഗലക്ഷണങ്ങളോടെ മരിച്ചത്. ഇന്നലെ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

1

അതേസമയം കോവിഡിനൊപ്പം പകര്‍ച്ച വ്യാധികളുടെ ഭീതി കൂടിയായതോടെ കനത്ത ആരോഗ്യ ജാഗ്രതയിലാണ് വയനാട്. ഈ വര്‍ഷം ഇതുവരെ 34 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 91 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. രോഗം ബാധിച്ച് ഒരാളും രോഗലക്ഷണങ്ങളോടെ അഞ്ച് പേരും ഇക്കാലയളവില്‍ മരിച്ചു. കഴിഞ്ഞ മാസം എലിപ്പനി ലക്ഷണങ്ങളോടെ രണ്ട് പേരാണ് മരിച്ചത്. എലിപ്പനി ബാധിതരുടെ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡോക്‌സി ഡേ ആരംഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Rahul Gandhi to launch new telegram channe l| Oneindia Malayalam

കഴിഞ്ഞ വ്യാഴാഴ്ച്ച മുതല്‍ നാല് വ്യാഴാഴ്ച്ചകളിലാണ് ഡോക്‌സി ഡേ ആയി ആചരിക്കുക. കഴിഞ്ഞ ദിവസം 189 ഡോക്‌സി കോര്‍ണറുകളില്‍ നിന്നും 32932 പേര്‍ക്ക് ഓരോ ഡോസ് ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കി. ജൂലായ് രണ്ട്, 9, 16 തിയതികളിലാണ് അടുത്ത ഡോസ് ഗുളികകളുടെ വിതരണം. ആഴ്ച്ചയിലൊരിക്കല്‍ തുടര്‍ച്ചയായി നാലാഴ്ച്ച അല്ലെങ്കില്‍ റിസ്‌ക് നിലനില്‍ക്കുന്ന സമയം വരെ ഗുളിക കഴിക്കണം.

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, കൃഷിപണിക്കാര്‍, മൃഗപരിപാലനത്തില്‍ ഏര്‍പ്പെട്ടവര്‍, മലിനജല സമ്പര്‍ക്കം ഉള്ളവര്‍ക്ക് തുടങ്ങിയവര്‍ റിസ്‌ക് കൂടുതല്‍ ഉള്ളവരാണ്. ഗുളിക കഴിക്കുന്നതിന് പുറമേ എലി നശീകരണം പരിസര ശുചിത്വം എന്നിവ ഉറപ്പുവരുത്തുകയും വേണം. മുന്‍കരുതലള്‍ എടുക്കാനും നിര്‍ദേശമുണ്ട്. കൈകാലുകളിലുള്ള മുറിവ്, വ്രണം, എന്നിവയിലൂടെയാണ് രോഗാണു ശരീരത്ത് കടക്കുന്നത്. വളംകടി പോലുള്ള ചെറിയ വ്രണങ്ങളിലൂടെയും മുറിവിലൂടെയും രോഗാണു ശരീരത്തിലെത്താം. എലി മൂത്രത്തില്‍ നിന്നാണ് വെള്ളത്തിലും ഭക്ഷണത്തിലും രോഗാണു കലരുന്നത്. ചെളിയിലും വെള്ളത്തിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍ മുന്‍കരുതല്‍ എടുക്കണം.

Wayanad
English summary
wayanad: Leptospirosis spread in wayanad, 4 more people confirmed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X