വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ 47 സ്ഥലത്ത്; നേരിട്ട് ബാധിച്ചത് 1,221 കുടുംബങ്ങളെ; പൊഴുതനയില്‍ ഉപയോഗശൂന്യമായത് 243.5 ഏക്കര്‍ ഭൂമി

  • By Lekhaka
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ കനത്തമഴയിലുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിലിച്ചുമായി ബന്ധപ്പെട്ട് പുതിയ കണക്കുമായി മണ്ണുസംരക്ഷണ വിഭാഗം. ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ഏറ്റവുമൊടുലില്‍ കാണുന്ന ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാഴുന്ന പ്രതിഭാസവും 1221 കുടുംബങ്ങളെ നേരിട്ട് ബാധിച്ചതായാണ് മണ്ണ് സംരക്ഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ജില്ലയിലെ 22 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ താമസിച്ചുവരുന്ന കുടുംബങ്ങളായിരുന്നു ഇവ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത ഉരുള്‍പൊട്ടല്‍ 47 ആണ്.

land

വൈത്തിരി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുമധികം ഉരുള്‍പൊട്ടലുണ്ടായത്. 16 ഉരുള്‍പൊട്ടലാണ് ഇവിടെ മാത്രമായുണ്ടായത്. 31.37 ഏക്കര്‍ ഭൂമിയാണ് ഇവിടെ നിന്ന് മാത്രം ഒലിച്ചുപോയത്. അതേസമയം ഏറ്റവും കൂടുതല്‍ ഭൂമി ഒലിച്ചുപോയത് വൈത്തിരിയുടെ തൊട്ടടുത്ത് കിടക്കുന്ന പൊഴുതന പഞ്ചായത്തിലാണ്. 11 സ്ഥലങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 243.5 ഏക്കര്‍ ഭൂമിയാണ് ഉപയോഗശൂന്യമായി. 82 കുടുംബങ്ങളാണ് ഇവിടെ പ്രതിസന്ധിയിലായത്. തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തില്‍ മക്കിമല പ്രദേശത്താണ് ഉരുള്‍പൊട്ടലിന്റെ തോത് ശക്തമായി അനുഭവപ്പെട്ടത്. ഇവിടെ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി 100 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറേണ്ടി വന്നു. നാലേക്കര്‍ ഭൂമിയാണ് ഇവിടെ കൃഷിക്കും താമസിക്കാനും യോഗ്യമല്ലാതെ പോയത്. തിരുനെല്ലിഗ്രാമപഞ്ചായത്തില്‍ ഒരുള്‍പൊട്ടലാണുണ്ടായത്. മൂന്ന് ഏക്കര്‍ ഭൂമിയാണ് ഇവിടെ നഷ്ടമായത്.

land

നാല് കുടുംബങ്ങളെ ഇത് ബാധിച്ചു. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ ഒരിടത്താണ് ഉരുള്‍പൊട്ടലുണ്ടായത് 12 ഏക്കര്‍ സ്ഥലം വാസയോഗ്യമല്ലാതായി ഒമ്പത് കുടുംബങ്ങളെ ഇത് നേരിട്ടുബാധിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ നാലിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. 20 ഏക്കര്‍ സ്ഥലത്തിന് സ്ഥാനചലനമുണ്ടാകുകയും 40 കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുകയും ചെയ്തു. പടിഞ്ഞാറത്തറയില്‍ നാലിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. പത്തേക്കര്‍ ഭൂമിക്ക് സ്ഥാനചലനം സംഭവിക്കും 20 കുടുംബങ്ങളെ അത് നേരിട്ട് ബാധിക്കുകയും ചെയ്തു. തൊണ്ടര്‍നാടുണ്ടായ ഉരുള്‍പൊട്ടലില്‍ അര ഏക്കര്‍ സ്ഥലം നഷ്ടമായി. 15 കുടുംബങ്ങളെ ഇത് ബാധിക്കുകയും ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. നാലരയേക്കര്‍ സ്ഥലമാണ് വാസയോഗ്യമല്ലാതായത്.

land

പൊഴുതന കുറിച്യാര്‍മല, മക്കിമല, പഞ്ചാരക്കൊല്ലി എന്നിവിടങ്ങളഇലുണ്ടായ ഉരുള്‍പൊട്ടലുകള്‍

രണ്ട് കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുകയും ചെയ്തു. മേപ്പാടിയില്‍ നാലിടത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ടരയേക്കറിലധികം സ്ഥലം വാസയോഗ്യമില്ലാതായി. മൂന്ന് കുടുംബങ്ങളെയാണ് ഇത് നേരിട്ട് ബാധിച്ചത്. ഉരുള്‍പൊട്ടലിന് പുറമെ മണ്ണിടിഞ്ഞ് 18 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. 14 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഭൂമി വിണ്ടുകീറി നിരങ്ങിനീങ്ങുന്ന പ്രതിഭാസവുമുണ്ടായി.

Wayanad
English summary
Wayanad Local News:1221 families affected landslide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X