വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാണാസുര സാഗര്‍ അണക്കെട്ട് തുറന്ന സംഭവം: കെഎസ്ഇബി നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍വകക്ഷിയോഗം

Google Oneindia Malayalam News

കല്‍പ്പറ്റ: കനത്ത പേമാരിയില്‍ മുന്നറിയിപ്പില്ലാതെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത് മൂലമുണ്ടായ നഷ്ടം കെ.എസ്.ഇ.ബിയും ഹൈഡല്‍ ടൂറിസവും നല്‍കണമെന്ന സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരത്തില്‍ വെള്ളംകയറുന്നത്. നിരവധി വീടുകള്‍ പൂര്‍ണ്ണമായും തകരുകയും വെള്ളം കയറുകയും ചെയ്തു. ഭാഗികമായി തകര്‍ന്ന വീടുകളില്‍ ലക്ഷക്കണക്കിന് രുപയുടെ സാധനങ്ങളാണ് നഷ്ടമായത്.

പ്രദേശത്ത് വെള്ളം കയറി കോടിക്കണക്കിന് രുപയുടെ കൃഷി നാശമാണ് സംഭവിച്ചത്. ഇങ്ങനെയുണ്ടായ നഷ്ടങ്ങളൊന്നും റവന്യുവകുപ്പില്‍ നിന്നും ലഭിക്കില്ല. ഈ സാഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങള്‍ ദുരിതത്തിലാവുന്ന അവസ്ഥയാണ്. ബാണാസുര സാഗര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ദിവസേനെ ലക്ഷകണക്കിന് രൂപയുടെ വരുമാനമാണ് കെ എസ് ഇ ബിക്കും, ഹൈഡല്‍ ടൂറിസത്തിനും ലഭ്യമാകുന്നത്. ഈ തുകയില്‍ നിന്നും നിശ്ചിതശതമാനം ഡാം തുറന്നത് കൊണ്ട് നഷ്ടമുണ്ടായവര്‍ക്കായി മാറ്റിവെക്കണമെന്നും സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു.

banasurasagardam11-

വെള്ളം കയറിയ വീടുകളില്‍ പ്രദേശത്ത് ഉടന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി അടിയന്തരമായി വാര്‍ഡതല കമ്മിറ്റി രൂപീകരിച്ചാവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുന്നറിയിപ്പില്ലാതെ പടിഞ്ഞാറത്തറ ഡാം തുറന്നുവിട്ടത് സംബന്ധിച്ച് നിരവധി പരാതികളാണ് ഇതിനകം തന്നെ ഉയര്‍ന്നുവന്നത്. ജില്ലാകലക്ടര്‍ ഇത് സംബന്ധിച്ച് ഡാം അധികൃതരോട് വിശദീകരണം തേടിയിരുന്നു. അടിയന്തരഘട്ടം വന്നപ്പോഴാണ് തുറന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വാദമെങ്കിലും അത് അഗീകരിക്കാന്‍ പ്രദേശവാസികള്‍ തയ്യാറായിരുന്നില്ല.

ഇനിയെങ്കിലും ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറക്കുന്ന സമയത്ത ്‌വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണമെന്നും സര്‍വകക്ഷിയോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗം സി.കെശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അദ്ധ്യക്ഷ വഹിച്ചു. പഞ്ചായത്ത്ആക്ടിംഗ് പ്രസിഡന്റ നസീമ പൊന്നാണ്ടി സ്വാഗതവും മെമ്പര്‍ ഹാരിസ് കണ്ടിയന്‍ നന്ദിയും പറഞ്ഞു. ബ്ലോക്ക് മെമ്പര്‍ ശകുന്തള ഷണ്‍മുഖന്‍, പി.സി മമ്മൂട്ടി, മെമ്പര്‍മാരായ ഉഷാവര്‍ഗീസ്, നൗഷാദ് എം. പി, ജോസഫ് പുല്ലുമാരിയിന്‍, സി.എച്ച്ഹാരിസ്, അമ്മത് കട്ടയാടന്‍, ആസ്യചേരാപുരം, ബൂഷറ ഉസ്മാന്‍, ഉഷ ആനപ്പാറ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.മുഹമ്മത് ബഷീര്‍, ജോണി നന്നാട്ട്, .പ്രദീപന്‍ മാസ്റ്റര്‍, പി.കെദേവസ്യ, ബിനു.വി.കെ, രാജീവന്‍, പി.അബു, പി.കെ അബ്ദുറഹ്മാന്‍, കെ.കെ മമ്മൂട്ടി, സി.കെ ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Wayanad
English summary
Wayanad Local News about banasura shutter opening controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X