സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ട് വയനാട്ടിലെ കോളനികള്‍ സന്ദര്‍ശിച്ചു
കല്‍പ്പറ്റ: സിപി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ട് മഴക്കെടുതി രൂക്ഷമായിരുന്ന വയനാട്ടിലെ വിവിധ കോളനികളില്‍ സന്ദര്‍ശനം നടത്തി. സന്ദര്‍ശിച്ച കോളിനകളിലെ ആദിവാസി അമ്മമാരോടും യുവതികളോടുമെല്ലാം തങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ തുറന്ന് സംസാരിക്കാന്‍ ബൃന്ദ ആവശ്യപ്പെട്ടു.
ദുരിതമനുഭവിക്കുന്നവരുടെ വേദനകള്‍ക്കൊപ്പം എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പമുണ്ടാവമെന്ന് അവര്‍ ആശ്വസിപ്പിച്ചു. മഴക്കെടുതിയില്‍ വീട് നഷ്‌പ്പെട്ടതിന്റെയും രേഖകള്‍ നഷ്ടപ്പെട്ടതിന്റെയും സങ്കടങ്ങളായിരുന്നു ഭൂരിഭാഗം പേരും പങ്കുവെച്ചത്. രേഖകള്‍ നഷടപ്പെട്ടത് വീണ്ടെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ പഞ്ചായത്ത് പ്രസിഡന്റ്ിനോടും എംഎല്‍എയോടുമെല്ലാം ബൃന്ദ ചോദിച്ചു. തുടര്‍ന്ന് കോളനിക്കാരോട് അവരുടെ ബുദ്ധിമുട്ടുകള്‍ എത്രയും പെട്ടെന്ന് നീങ്ങുമെന്ന് സമാശ്വസിപ്പിക്കുകയും ചെയ്തു.

സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സ്വീകരിക്കാന്‍ പോകുന്ന നടപടികളുമെല്ലാം ബൃന്ദ അവര്‍ക്ക് മുമ്പില്‍ വിശദീകരിച്ചു. രാവിലെ പത്തിന് മാനന്തവാടി എസ് വളവിലെ ഗോദവരി കോളനിയിലായിരുന്നു ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് പുല്‍പ്പള്ളിയിലെ ചോകാടി, ചീയമ്പം എന്നിവിടങ്ങളിലും രാത്രിയോടെ കല്‍പ്പറ്റ പടപുരം കോളിനിയിലും ബൃന്ദയെത്തി. രാത്രി വൈകിയെത്തിയിട്ടും ബൃദ്ധയെ ആദിവാസികള്‍ സ്വീകരിച്ചത് കരഘോഷത്തോടെയായിരുന്നു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, ജനാധിപത്യ മഹിളാഅസോസിയേഷന്‍ സെക്രട്ടറി പി സതീദേവി, എംല്‍എമാരായ ഒ ആര്‍ കേളു, സി കെ ശശീന്ദ്രന്‍, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ എന്നിവരും ബൃന്ദക്കൊപ്പമുണ്ടയിരുന്നു. രാവിലെ മാനന്തവാടിയിലദുരിത ബാധിതര്‍ക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ശേഖരിച്ച് എത്തിച്ച വീട്ടുപാത്രങ്ങളുടെ വിതരണോദ്ഘാടനം ബൃന്ദ നിര്‍വഹിച്ചിരുന്നു.
ദുരിതത്തെ മാതൃകപരമായി നേരിട്ട് ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ കേരളം ഇന്ത്യയുടെ യശ്ശസുയര്‍ത്തിയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി നടത്തേണ്ടതെന്നും, സ്‌കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍, വൈദ്യുത സംവിധാനങ്ങള്‍ എല്ലാം പുനര്‍നിര്‍മിക്കേണ്ടതുണ്ടെന്നും അതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications