വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മന്ത്രിമാരും വയനാട്ടില്‍: ദുരിതാശ്വാസക്യാംപ് സന്ദര്‍ശിച്ചു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചു | Oneindia Malayalam

കല്‍പ്പറ്റ: മഴക്കെടുതി രൂക്ഷമായി തുടരുന്ന വയനാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യുമന്ത്രി ചന്ദ്രശേഖരന്‍, ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി ജി പി ലോക്‌നാഥ് ബഹ്‌റ തുടങ്ങിയവരുടങ്ങുന്ന സംഘമെത്തി.


മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കല്‍പ്പറ്റ ആസൂത്രണ ഭവനില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

chiefministerinwayanad-

ഉച്ചക്ക് 12.30-ഓടെ വയനാട്ടിലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇടുക്കിയില്‍ മോശമായ കാലാവസ്ഥ മൂലം ഹെലികോപ്റ്ററിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് രാവിലെ പത്തരയോടെ വയനാട്ടിലെത്തിയത്. സുല്‍ത്താന്‍ബത്തേരിയില്‍ ഹെലികോപ്റ്ററിങ്ങിയാണ് മുഖ്യമന്ത്രിയും സംഘവും കല്‍പ്പറ്റയിലെത്തിയത്. കല്‍പ്പറ്റയിലെത്തിയ ഉടനെ മുണ്ടേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇപ്പോള്‍ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമടങ്ങുന്ന സംഘം വയനാട് കലക്ട്രേറ്റിലെത്തി യോഗം ചേരുകയാണ്. എം പി എം ഐ ഷാനവാസ്, എം എല്‍ എമാരായ സി കെ ശശീന്ദ്രവന്‍, ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു, ജില്ലാകലക്ടര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് മുഖ്യമന്തിയെ കാത്ത് മുണ്ടേയിലുണ്ടായിരുന്നു.

Wayanad
English summary
Wayanad Local News about chief minister visits disaster affected areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X