കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷികര്‍ക്ക് ആശ്വാസമായി വിളകള്‍ ഇന്‍ഷുറന്‍സിന് കേന്ദ്രപദ്ധതി: വയനാട്ടില്‍ അപേക്ഷ സ്വീകരിച്ചുതുടങ്

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: കെടുതികളിലും മറ്റും കാര്‍ഷികവിളകള്‍ നശിച്ചാല്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായി ഒരു കേന്ദ്രപദ്ധതി. കാര്‍ഷിക വിള ഇന്‍ഷൂറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന പദ്ധതി ജില്ലയില്‍ ആരംഭിച്ചു. പദ്ധതി പ്രകാരം മഴക്കാല വിളകളുടെ (ഖാരീഫ് വിളകള്‍) ഇന്‍ഷുറന്‍സിനുള്ള അപേക്ഷയും സ്വീകരിച്ചു തുടങ്ങി. കാര്‍ഷിക വിളകള്‍ നശിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമാണ് നിലവില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്രയം. എന്നാല്‍ ഇത് സമയബന്ധിതമായി പലപ്പോഴും നല്‍കാറില്ലെന്നതാണ് വാസ്തവം.

നിലവില്‍ വയനാട്ടില്‍ 600 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് കാലവര്‍ഷത്തില്‍ നശിച്ചത്. പ്രാഥമിക പരിശോധനയില്‍ 17 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് കണ്ടെത്തിയത്. ഈ തുക കര്‍ഷകര്‍ക്ക് നല്‍കുന്ന കാര്യത്തിലും തീരുമാനങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. ഫസല്‍ ഭീമാ യോജന പദ്ധതി പ്രകാരം കാര്‍ഷിക അഭിവൃദ്ധിക്ക് പരമാവധി ഇന്‍ഷൂറന്‍സ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിയുടെ വയനാട് ജില്ലാ തല പ്രചാരണ ഉദ്ഘാടനം ബത്തേരി റീജന്‍സി ഓഡിറ്റോറിയത്തില്‍ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു നിര്‍വ്വഹിച്ചു. സി.എസ്.സി. വി.എല്‍. ഇ വയനാട് ജില്ലാ സൊസൈറ്റി പഠന ക്യാമ്പും ഇതോടനുബന്ധിച്ച് നടന്നു. കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് ശ്രമങ്ങള്‍ നടന്നു വരികയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

cropinsurance-

സുതാര്യമായ തവണ നിരക്കുകളില്‍ കര്‍ഷകര്‍ക്ക് മുഴുവന്‍ ഇന്‍ഷുറന്‍സ് തുകയും ലഭിക്കുന്നതിനാണ് ഫസല്‍ ഭീമാ യോജന പദ്ധതി ലക്ഷ്യമിടുന്നതെന്ന് പ്രചരണ പരിപാടിയില്‍ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഫോണ്‍, റിമോട്ട് സെന്‍സിംഗ്, ഡ്രോണുകള്‍ തുടങ്ങി ലളിതവും ഫലപ്രദവുമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം മൂലം വേഗത്തിലുള്ള നിര്‍ണ്ണയവും തീര്‍പ്പാക്കലും, വളരെ കുറഞ്ഞ തവണ നിരക്കുകള്‍. പരമാവധി കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് സുരക്ഷ, 50% കര്‍ഷകരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ലക്ഷ്യം വയ്ക്കുന്നു.

വിളവെടുപ്പിനു ശേഷമുള്ള നാശനഷ്ടങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്നുവെന്നാണ് മറ്റൊരു പ്രത്യേകത. പ്രാദേശികമായ വിളനഷ്ടങ്ങള്‍ക്കും കാര്യമായ പരിഗണന തുടങ്ങിയവയാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങള്‍. വയനാട് ജില്ലയില്‍ സി.എസ്.സി. വി.എല്‍.ഇ. സെന്ററുകള്‍ വഴിയാണ് കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. സോണല്‍ പ്രസിഡണ്ട് പി.എസ്. അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സോണല്‍ സെക്രട്ടറി അമീര്‍ അലി ,വിഷ്ണു രവീന്ദ്രന്‍ ,സി.വി.ഷിബു എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലാ സെക്രട്ടറി നാസര്‍ തോടന്‍, ജോയിന്റ് സെക്രട്ടറി ബേബി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Wayanad Local News about crop insurance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X