കബനീനദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: മരണം സംഭവിച്ചത് തോണിയില്‍ നിന്നും കുഴഞ്ഞുവീണ്!!
പുല്‍പ്പള്ളി: കബനീനദിയില്‍ തോണിയില്‍ നിന്നും കുഴഞ്ഞ് വീണ് കടത്തുകാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരിക്കല്ലൂര്‍ താനപ്പുരയ്ക്കല്‍ ജോര്‍ജ്ജിന്റെ മകന്‍ ജീഷ് ജോര്‍ജ്ജിനെ (35)ന്റ മൃതദേഹംമാണ് തിരച്ചിലിനൊടുവില്‍ 11.30 ഓടെയാണ്
കണ്ടെത്തിയത്. രാവിലെ 6.30 ഓടെ പാലെടുക്കുന്നതിനായി പെരിക്കല്ലൂര്‍ കടവില്‍ നിന്നും ബൈരക്കുപ്പയിലേക്ക് വരുമ്പോഴാണ് ജീഷ് വെള്ളത്തിലേക്ക് കുഴഞ്ഞുവീണത്. ബൈരക്കുപ്പ കടവിലേക്ക് അടുക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. തോണിയില്‍ അഞ്ച് പേരാണ് ആകെയുണ്ടായിരുന്നു. ഇവര്‍ ബൈരക്കുപ്പയിലെ മദ്രസയിലേക്ക് ദിവസും പോകുന്നവരായിരുന്നു.

ഇതിലൊരു വിദ്യാര്‍ത്ഥിയാണ് തോണിയിലെ വെള്ളം തേവികളയുന്നതിനിടെ തോണി തുഴഞ്ഞുകൊണ്ടിരുന്ന ജീഷ് കുഴഞ്ഞ് നദിയിലേക്ക് വീഴുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയും തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. ബേബി ജോര്‍ജ്ജാണ് ജീഷിന്റെ മാതാവ്. ഷാജു (കെ എസ് ആര്‍ ടി സി ബത്തേരി ഡിപ്പോ), അനീഷ് എന്നിവരാണ് സഹോദരങ്ങള്‍.


Click it and Unblock the Notifications