വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡീസല്‍ ക്ഷാമം: മാനന്തവാടി ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിലക്കുന്നു

ഡീസല്‍ ക്ഷാമം മാനന്തവാടി ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിലക്കുന്നു

Google Oneindia Malayalam News

മാനന്തവാടി: ഡീസല്‍ ക്ഷാമം രൂക്ഷമായതിന് പിന്നാലെ ഡ്യൂട്ടി പരിഷ്‌ക്കരണവും വന്നതോടെ മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ നിലക്കുന്നു. പല സര്‍വീസുകളും റദ്ദാക്കുകയും ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുകയും ചെയ്തതോടെ ദീര്‍ഘദൂര സര്‍വ്വീസുകളടക്കം നടത്താത്ത അവസ്ഥയാണുള്ളത്. ഇതോടെ മാനന്തവാടിയില്‍ നിന്നുള്ള യാത്രക്കാര്‍ ദുരിതത്തിലുമായി.

ട്രിപ്പ് മുടങ്ങുന്നത് പതിവായതോടെ മാനന്തവാടി ഡിപ്പോയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ഉപരോധത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. വൈകിട്ടോടെ ലോക്കല്‍ സര്‍വ്വീസ് നടത്താതെ ദീര്‍ഘദൂരസര്‍വ്വീസ് നടത്തുന്നുവെന്നാരോപിച്ച് സമരക്കാര്‍ തിരുവനന്തപുരം സര്‍വ്വീസ് തടഞ്ഞു. ഒടുവില്‍ പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് തിരുവനന്തപുരം സര്‍വ്വീസ് പുനരാരംഭിച്ചത്.

ksrtcdepot1-1

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഷെഡ്യൂള്‍ പരിഷ്‌ക്കരണവും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം യാത്രാദുരിതം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ ഡിപ്പോയിലെത്തി കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടരെ ഉപരോധിച്ചത്. ഉപരോധത്തിനിടെ അതെ ക്യാബിനില്‍ എ.ടി.ഒ.യും ഉണ്ടായിരുന്നു. തുടര്‍ന്ന് എ.ടി.ഒ.സുനില്‍കുമാറിന്റെ ക്യാമ്പില്‍ ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. തുടര്‍ന്ന് സമരക്കാര്‍ 4.15 പോകേണ്ടിയിരുന്ന തിരുവനന്തപുരം ബസ് തടഞ്ഞതോടെ പ്രശനത്തിന് ഗൗരവമേറി. ഇതെ തുടര്‍ന്ന് മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ.മണി സ്ഥലത്തെത്തി എ.ടി.ഒ.യുമായി സംസാരിചെങ്കിലും പ്രശ്‌ന പരിഹാരമാവാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സമരം ശനിയാഴ്ചയും തുടരുമെന്നും കൂടുതല്‍ ശക്തമാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. കുറച്ച് ദിവസങ്ങളായി മാനന്തവാടി ഡിപ്പോയില്‍ ഇന്ധനക്ഷാമം മൂലമുള്ള പ്രതിസന്ധി രൂക്ഷമാണ്. 9000 ലിറ്റര്‍ ഡീസലാണ് മാനന്തവാടി ഡിപ്പോയിലെ ബസുകള്‍ക്ക് മാത്രം ദിനംപ്രതി വേണ്ടിവരുന്നത്. അന്യഡിപ്പോകളില്‍ നിന്നുള്ള ബസുകള്‍ക്ക് കൂടി അടിക്കേണ്ടി വരുമ്പോഴാണ് ഡീസല്‍ തികയാതെ വരുന്നത്. മറ്റ് ഡിപ്പോകളിലും സമാനമായ സ്ഥിതിയാണുള്ളത്.

ksrtcdepot2-153761

മൈസൂരിലെ ഐ.ഒ.സി പ്ലാന്റില്‍ നിന്നാണ് മാനന്തവാടി ഡിപ്പോയിലേക്ക് ഡീസല്‍ കൊണ്ടുവന്നിരുന്നത്. ഇതിപ്പോള്‍ നിലച്ചിരിക്കുകയാണ്. കുടിശികയായതോടെയാണ് ഐ.ഒ.സി എണ്ണ നല്‍കാതായത്. ഇതോടെ ദിനംപ്രതിയുള്ള കലക്ഷനെ ആശ്രയിച്ചാണ് എണ്ണ വില അടയ്ക്കുന്നത്. ദിനംപ്രതി ഏഴ് ലക്ഷത്തോളം രൂപ വരുമാനമുണ്ടായിരുന്ന മാനന്തവാടി ഡിപ്പോയില്‍ ഇപ്പോള്‍ അത് കുത്തനെ താണിരിക്കുകയാണ്. അവധി ദിവസങ്ങളില്‍ സര്‍വീസ് മുടങ്ങുന്നത് മൂലം വരുമാനത്തെയും സാരമായി ബാധിച്ചു കഴിഞ്ഞു. ഡീസല്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും മാനന്തവാടി ഡിപ്പോയില്‍ പ്രകടനവും നടത്തിയിരുന്നു.

Wayanad
English summary
wayanad local news about diesel scarsity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X