Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്തമഴയില്‍ കാട്ടാനശല്യവും രൂക്ഷം; ചേകാടിയിലും തോല്‍പ്പെട്ടിയും രണ്ട് ജീപ്പുകള്‍ തകര്‍ന്നു

മാനന്തവാടി: കനത്തമഴയില്‍ കാട്ടാനശല്യവും രൂക്ഷമായതോടെ കാട്ടിക്കുളം, ചോകാടി, തോല്‍പ്പെട്ടി നിവാസികള്‍ ദുരിതത്തിലായി. കഴിഞ്ഞ ദിവസം ആനയുടെ കുത്തേറ്റ് സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ ഒരാള്‍ മരിച്ചിരുന്നു. ചേകാടിയിലും തോല്‍പ്പെട്ടിയും കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് ജീപ്പുകള്‍ തകര്‍ന്നു. മഴയുടെ ദുരിതം കൂടുന്നതിനിടെ ആനയുടെ ആക്രമണവും കൂടിയതോടെ പ്രദേശത്തെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് വീടിന് സമീപത്ത് നിര്‍ത്തിയിട്ട രണ്ട് ജീപ്പുകള്‍ കാട്ടാന കുത്തിപ്പൊളിച്ചത്. ആനയുടെ ആക്രമണത്തില്‍ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. ചേകാടി സ്വദേശിയായ ജാനകിയമ്മയുടെ വീടിന് മുന്നിലുള്ള ട്രഞ്ച് ഇടിച്ചാണ് കാട്ടാന വീടിന് മുന്നിലെത്തിയത്. ആന വീടിന് മുന്നില്‍ എത്തിയതോടെ ജാനകിയമ്മ പുറകുവശത്തെ വാതില്‍ തുറന്ന് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപെടുകയായിരുന്നു.

Elephant

ഒരു ദിവസം പോലും ഒഴിവില്ലാതെ കാവല്‍ ഏര്‍പെടുത്തിയ കടവിലൂടെയാണ് നിരന്തരം ആന കടക്കുന്നതെന്നും, ചില കാവല്‍ മാടങ്ങളില്‍ ആളില്ലാത്തതാണ് എട്ട് മണിക്ക് മുമ്പ് ആന വീടുകളില്‍ എത്താന്‍ കാരണമെന്നും പ്രദേശവാസികള്‍ പറയുന്നു. ആനയെ ജനവാസകേന്ദ്രങ്ങളിലെത്താതെ തടയാന്‍ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. വീടിന് സമീപം നിര്‍ത്തിയിട്ട ജീപ്പുകളാണ് കാട്ടാന കുത്തി പൊളിച്ചത്.

പ്രദേശവാസിയായ രാജീവന്‍, ശെല്‍വന്‍ എന്നിവരുടെ വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ആന ജീപ്പുകള്‍ കുത്തിപ്പൊളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് പുതിയ റേഡിയേറ്റര്‍ വാങ്ങാന്‍ അടിയന്തര സഹായം നല്‍കാന്‍ വൈല്‍ഡ് ലൈഫ് സമ്മതിച്ചതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. മഴക്കെടുതികള്‍ക്കിടെ കാട്ടാനയുടെ ആക്രമണവും കൂടി താങ്ങാനാവാതെ ദുരിതത്തിലാവുകയാണ് വയനാട്ടിലെ പല വനാതിര്‍ത്തി ഗ്രാമങ്ങളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+