Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലംഗ കുടുംബത്തെ കാണാതായ സംഭവം: പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി, ആണ്‍കുട്ടിക്കായി തിരച്ചില്‍ !!

കല്‍പ്പറ്റ: നാലംഗ കുടുംബത്തെ കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് വെണ്ണിയോട് പുഴയില്‍ നടന്ന തിരച്ചില്‍ കാണാതായ സൂര്യയുടെ മൃതദേഹം കണ്ടെത്തിയത്. വെണ്ണിയോട് വലിയ പുഴയും ചെറിയ പുഴയും ചേരുന്ന കൂടല്‍ക്കടവില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഉച്ചകഴിഞ്ഞാണ് മൃതദേഹം കണ്ടത്തിയത്.

കാണാതായ കുടുംബത്തിലെ ആണ്‍കുട്ടിക്ക് വേണ്ടിയുടെ തിരച്ചില്‍ പ്രദേശത്ത് തുടരുകയാണ്. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച തെരച്ചിലില്‍ വൈകിട്ട് മൂന്നരയോടെ ശ്രീജയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഫയര്‍ ഫോഴ്‌സാണ് മൃതദേഹം കണ്ടെത്തിയത്. ഗൃഹനാഥന്റെ മൃതദേഹം സംഭവം നടന്ന ഞായറാഴ്ച തന്നെ കണ്ടെത്തിയിരുന്നു. ചുണ്ടേല്‍ ആനപ്പാറ കല്ലുരുട്ടിപ്പറമ്പില്‍ വി നാരായണന്‍(45), ഭാര്യ ശ്രീജ(37), മകള്‍ സൂര്യ(13), സായൂജ്(9) എന്നിവരെയാണ് പുഴയില്‍ കാണാതായത്.

suryadeath-1

കോഴിക്കോട്, കല്‍പ്പറ്റ, മാനന്തവാടി ഫയര്‍ഫോഴ്‌സ് യൂണിറ്റുകളിലെ 21 ജീവനക്കാരാണ് തെരച്ചില്‍ നടത്തുന്നത്. ഇവര്‍ക്കൊപ്പം പ്രദേശവാസികളും കല്‍പ്പറ്റയിലെ തുര്‍ക്കി ജീവന്‍രക്ഷാസമിതി അംഗങ്ങളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കല്‍പ്പറ്റ സ്റ്റേഷന്‍ മാസ്റ്റര്‍ കെ.എം. ജോമിയുടെ നേതൃത്വത്തിലാണ് തെരച്ചില്‍. സ്‌കൂബാ, ഫൈബര്‍ ബോട്ട്, ഡിങ്കി തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ചും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+