കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ കൃഷിനാശത്തിനൊപ്പം കര്‍ഷക ആത്മഹത്യയും: കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍, കടബാധ്യത!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതി അവസാനിക്കാതെ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ നിന്ന് ഒരു കര്‍ഷക ആത്മഹത്യാവാര്‍ത്തയും. പുല്‍പ്പള്ളി കാപ്പിസെറ്റ് കൊടക്കപ്പള്ളി അജിത്കുമാര്‍(53) ആണ് ആത്മഹത്യ ചെയ്തത്. വീടിനുസമീപത്തെ കൃഷിയിടത്തില്‍ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അജിതിന് വിവിധയിടങ്ങളില്‍ കടബാധ്യതയുണ്ടെന്ന് അത് മൂലമാണ് ആത്മഹത്യ ചെയ്ത തെന്നും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രതിയാണ് ഭാര്യ. രമ്യ, രാഖി എന്നിവര്‍ മക്കളാണ്.

ajithkumarsuicide-

മഴക്കെടുതിയില്‍ ജില്ലയില്‍ 554 ഹെക്ടര്‍ സ്ഥലത്ത് വെള്ളം കയറിയതായാണ് ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. ഇതില്‍ ഭൂരിഭാഗവും കൃഷിയിടങ്ങളാണ്. ബാങ്ക് ലോണെടുത്തും, സ്വര്‍ണം പണയം വെച്ചും, വട്ടിപ്പലിശക്കാരില്‍ നിന്നും കടമെടുത്താണ് ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരും കൃഷി ചെയ്തുവരുന്നത്. കൃഷിയിടത്തില്‍ വെള്ളം കയറി പൂര്‍ണമായി നശിച്ചതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ഇതിനിടയില്‍ ബാങ്കുകള്‍ സര്‍ഫാസി നിയമത്തിന്റെ മറവില്‍ ജപ്തി നോട്ടീസ് കൂടി നല്‍കിയതോടെ കര്‍ഷകരുടെ ജീവിതം ചോദ്യചിഹ്നമായി മാറികഴിഞ്ഞു. കാലവര്‍ഷം തുടങ്ങിയ സമയത്ത് തന്നെ 18 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് കാര്‍ഷികമേഖലയില്‍ മാത്രം ജില്ലയിലുണ്ടായത്. ഇതിന്റെ നഷ്ടപരിഹാരം തിട്ടപ്പെടുത്തി വരുന്നതിനിടെയാണ് രണ്ടാം തവണയും ഏറ്റവുമൊടുവില്‍ മൂന്നാമതും മഴക്കെടുതികളുണ്ടാവുന്നത്.

thariyodeagriculture

സര്‍ക്കാര്‍ ധനസഹായം പേരിന് മാത്രമായി മാറിയതോടെയും വ്യാപക വിളനാശമുണ്ടായതോടെയും പല കര്‍ഷക കുടുംബങ്ങളും ഇപ്പോള്‍ പട്ടിണിയിലാണ്. കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ രണ്ടാം തവണയുണ്ടായ ശക്തമായ മഴയില്‍ മുങ്ങിയ കൃഷിയിടങ്ങളില്‍ നിന്ന് ഇപ്പോഴും വെള്ളമിറങ്ങിപ്പോയിട്ടില്ല. തരിയോട് ഗ്രാമപഞ്ചായത്തിലെ സ്ഥിതിയും മറിച്ചല്ല. ഹെക്ടര്‍ കണക്കിന് വാഴത്തോട്ടങ്ങളാണ് ഇവിടെ വെള്ളത്തില്‍ മുങ്ങികിടക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ടുണ്ടാക്കിയ പച്ചക്കറി കൃഷികളും പൂര്‍ണമായി നശിച്ചു.

സര്‍ക്കാരിന്റെ ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വ്യാപകമായി നടന്ന കൃഷികളും നശിച്ചു. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ജില്ലയില്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയില്‍ ഇതിനോടകം ഈ വര്‍ഷം നാല് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. കൃഷിനാശവും, വിളകളുടെ വിലക്കുറവും രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയെ താങ്ങിനിര്‍ത്തിയിരുന്ന ക്ഷീരമേഖലയും പാടെ തകര്‍ന്നുകഴിഞ്ഞു. നൂറ് കണക്കിന് കന്നുകാലികളാണ് മഴക്കെടുതിയില്‍ ചത്തത്. ജില്ലയില്‍ ലോണെടുത്ത് തുടങ്ങിയ പല ഫാമുകളും വെള്ളത്തില്‍ മുങ്ങി. തീറ്റപ്പുല്ലിലാതെ ക്ഷീരകര്‍ഷകന്‍ നെട്ടോട്ടമോടുകയാണ്. പ്രതിദിന പാലളവിന്റെ കാര്യത്തിലും പകുതിയോളം കുറവുണ്ടായി. ക്ഷീര, കാര്‍ഷിക മേഖല അമ്പെ തകര്‍ന്നതോടെ വയനാടിന്റെ സാമ്പത്തികമേഖല പാടെ തകര്‍ന്നിരിക്കുകയാണ്.

English summary
Wayanad Local News about farmer suicide reported during natural calamity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X