വയനാട്ടിലെ കാര്‍ഷികനഷ്ടം കണക്കാക്കാന്‍ പ്രത്യേക ദൗത്യ സേനയെ നിയോഗിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് വയനാട്
പുല്‍പ്പളളി: കാലവര്‍ഷക്കെടുതിയില്‍പ്പെട്ട വയനാട്ടില്‍ കാര്ഷികമേഖലക്കുണ്ടായ നഷ്ടം കണക്കാക്കുന്നതിനായി സ്പെഷ്യല്‍ ടാസ്ക്ഫോഴ്സിനെ നിയോഗിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് വയനാട് പുല്‍പ്പളളി മേഖല യോഗം ആവശ്യപ്പെട്ടു. നാശനഷ്ടങ്ങള്‍ നേരിട്ട കര്‍ഷകര്‍ കൃഷിഭവന് മുഖേന പേര് നല്‍കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കൃഷിഭവന് മുഖേന നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകാന്‍ കാലങ്ങളെടുക്കും.
വന്‍ദുരന്തമാണ് ജില്ലയിലെ കാര്‍ഷികമേഖലക്ക് സംഭവിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന കാര്‍ഷിക വിളകളായ കാപ്പി, കുരുമുളക്, കമുക്, തെങ്ങ് എന്നീ ദീര്‍ഘകാല വിളകള്‍ പൂര്‍ണമായി നശിച്ച അവസ്ഥയിലാണ്. കൂടാതെ ഇഞ്ചി, വാഴ, ചേന, നെല്ല് തുടങ്ങിയ കാര്‍ഷികവിളകളും വ്യാപകമായി നശിച്ചു. മഴക്കെടുതി വരും മുന്നെ കടക്കെണിയിലായ കര്‍ഷകര്‍ക്ക് ഇപ്പോഴുണ്ടായ കനത്ത നഷ്ടം അതിജീവിക്കാനാവാത്ത അവസ്ഥയാണ്. അതുകൊണ്ട് അടിയന്തരമായി നഷ്ടപരിഹാരമടക്കം കര്‍ഷകര്‍ക്ക് നല്കി പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ഫ്രണ്ട്സ് ഓഫ് വയനാട് രക്ഷാധികാരി ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്താ യോഗം ഉദ്ഘാടനം ചെയ്തു. നവവയനാടിന്റെ പുന:സൃഷ്ടിക്കായി കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റമനസ്സോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വയനാട് റെയില്‍വെ യാഥാര്‍ത്ഥ്യമാക്കുന്നതിലും, ചുരം ബദല്‍ റോഡ് നിര്‍മ്മാണത്തിന്റെ ആവശ്യത്തിലും, ദേശീയപാതയിലെ 766-ലെ രാത്രിയാത്രാനിരോധന വിഷയത്തിലും പരിഹാരം കാണുന്നതിനായി കൂട്ടായ്മ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുല്‍പ്പളളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ് അധ്യക്ഷനായിരുന്നു. പ്രസിഡന്റ് അഡ്വ.പി.വേണുഗോപാല്‍,ഫാ.ടോണി കോഴിമണ്ണില്‍, മത്തായി തണ്ടായിമറ്റം, അഡ്വ. ടി.എം.റഷീദ്, ജേക്കബ് ബത്തേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications