വയനാട്ടില്‍ മൃഗസംരക്ഷണ മേഖലയില്‍ 1.61 കോടിയുടെ നഷ്ടം; 19.5 സെന്റ് സ്ഥലം ദാനം നല്‍കി കര്‍ഷകനായ വിത്സന്‍
കല്‍പ്പറ്റ: വയനാട്ടില്‍ മൃഗസംരക്ഷണമേഖലയില്‍ മാത്രം 1.61 കോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. ഔദ്യോഗിക കണക്കനുസരിച്ച് 116 പശുക്കളാണ് മഴക്കെടുതിയില്‍ ചത്തത്. ഒമ്പതു കാളകളും ആറു പശുക്കുട്ടികളും മുങ്ങിച്ചത്തു. പോത്ത്- 36, പന്നി- 118, ആട്- 98, കോഴി- 22,125, താറാവ്- 178 , കാട- 18,000, മുയല്‍- 12 എന്നിങ്ങനെയാണ് ഇതര വളര്‍ത്തുമൃഗങ്ങളുടെ മരണനിരക്ക്. ജില്ലയിലാകെ 53 പശുത്തൊഴുത്തുകള്‍ തകര്‍ന്നതായാണ് ഔദ്യോഗിക കണക്ക്.
അഞ്ച് ആട്ടിന്‍കൂടുകളും ഒരു പന്നിക്കൂടും തകര്‍ന്നു. നിലവില്‍ കാലിത്തീറ്റ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ 15 ടണ്‍ പച്ചപ്പുല്ല്, 10 ടണ്‍ വൈക്കോല്‍ എന്നിവ വകുപ്പ് നേരിട്ട് വിതരണം ചെയ്തു. ഫൈബര്‍ അടങ്ങിയ 631 ബാഗ് ടിഎംആര്‍ ഫീഡ്, 2,500 കിലോ കാലിത്തീറ്റ എന്നിവയും വിതരണം ചെയ്തു. വിവിധ പഞ്ചായത്തുകളില്‍ 15 മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു. 1,000 ചാക്ക് കാലിത്തീറ്റ, 10 ടണ്‍ വൈക്കോല്‍ എന്നിവ കൂടി അടിയന്തരമായി ലഭ്യമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇന്നലെ മറ്റൊരു മാതൃക കൂടി വയനാട് കലക്‌ട്രേറ്റിലുണ്ടായി. കര്‍ഷകനായ അമ്പലവയല്‍ മണ്ണാപറമ്പില്‍ എം പി വിത്സനെത്തിയത് സ്വന്തം സ്ഥലം തന്നെ ദാനം നല്‍കാനായിരുന്നു. കണിയാമ്പറ്റ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 13 ല്‍പ്പെട്ട പത്തമ്പൊതര സെന്റ് സ്ഥലം കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് നല്‍കാനായിരുന്നു വിത്സന്‍ കലക്‌ട്രേറ്റിലെത്തിയത്. ഇതില്‍ നാലര സെന്റ് സഥലം കണിയാമ്പറ്റയില്‍ വാടക വീട്ടില്‍ താമസിക്കുന്ന വൃക്കരോഗിയുടെ കുടുംബത്തിന് നല്‍കും.
ബാക്കിയുള്ളത് ദുരിതബാധിതര്‍ക്കിടയില്‍ എല്ലാ നഷ്ടപ്പെട്ട അര്‍ഹതയുള്ള കുടുംബങ്ങളെ കണ്ടെത്തി വിതരണം ചെയ്യാനാണ് വിത്സന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടത്.ഭൂമിയുടെ ആധാരം വിത്സന്‍ ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാറിന് കൈമാറി.അമ്പലവയലിലാണ് വര്‍ഷങ്ങളായി വില്‍സണ്‍ താമസിക്കുന്നത്. ഗ്ലാന്‍സിയാണ് ഭാര്യ. മൈസൂരില്‍ ബിരുദ വിദ്യാര്‍ത്ഥികളായ സ്വരാജ് പോള്‍, റിച്ചാര്‍ഡ് വില്‍സണ്‍, അമ്പലവയല്‍ ഗവ.ഹൈസ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥി ആല്‍ഫ്രഡ് വില്‍സണ്‍ എന്നിവരാണ് മക്കള്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications