വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ക്യാന്‍സര്‍- വൃക്ക രോഗികളുടെ എണ്ണം കൂടുന്നു: 12 വര്‍ഷത്തിനിടെ 6088ക്യാന്‍സര്‍ മരണം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മതിയായ ചികിത്സാസൗകര്യമില്ലാത്ത വയനാട്ടില്‍ ക്യാന്‍സര്‍, വൃക്കരോഗികളുടെ എണ്ണം കൂടുന്നു. ക്യാന്‍സര്‍ രോഗമാണ് പ്രതിരോധിക്കാനാവാത്ത വിധം ജില്ലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയിലെ പാലിയേറ്റീവ് ക്ലിനിക്കുകളുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ 6088 പേര്‍ ക്യാന്‍സര്‍ രോഗം ബാധിച്ച് ജില്ലയില്‍ മാത്രമായി മരിച്ചുവെന്നാണ് കണക്ക്.

ക്യാന്‍സര്‍ ചികിത്സക്കായി ചുരമിറങ്ങി തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നും മരിക്കുന്നവരുടെ കണക്ക് കൂടി ചേര്‍ത്താന്‍ മരണസംഖ്യ ഇതിലും കൂടും. പാലിയേറ്റീവ് ക്ലിനിക്കുകളുടെ കണക്ക് പ്രകാരം ക്യാന്‍സര്‍ രോഗം ബാധിച്ച് മരിച്ചവരിലേറെയും സ്ത്രീകളാണ് ബ്രസ്റ്റ് ക്യാന്‍സര്‍, വയറിലെ ക്യാന്‍സര്‍ എന്നിവയാണ് സ്ത്രീകളില്‍ കൂടുതലായും കണ്ടുവരുന്നത്. വയനാട്ടിലെ 20 പാലിയേറ്റീവ് ക്ലിനിക്കുകള്‍ 2006 മുതല്‍ ശേഖരിച്ച കണക്കാണിത്.

cancer-152

ജില്ലയില്‍ ക്യാന്‍സര്‍ രോഗബാധിതരുടെയെണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. 2017-ല്‍ 96 പേരും, 2018 സെപ്റ്റംബര്‍ 15 വരെ 64 പേരും വയനാട് ജില്ലയില്‍ ക്യാന്‍സര്‍ രോഗം ബാധിച്ച് പാലിയേറ്റീവ് ക്ലിനിക്കുകളുടെ ചികിത്സയിലാണുള്ളത്. ഇതര ആശുപത്രികളില്‍ നിന്നും മറ്റും ക്യാന്‍ സര്‍ ഗുരുതരാവസ്ഥയിലായതിനാല്‍ വീട്ടിലേക്ക് പറഞ്ഞുവിട്ടവരാണ് പാലിയേറ്റീവ് ക്ലിനിക്കുകളുടെ ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്ക് ആകെയുള്ള ചികിത്സ വേദനസംഹാരി ഗുളികകള്‍ മാത്രമാണ്. രോഗത്തിന്റെ അവസാനഘട്ടത്തിലാണ് പാലിയേറ്റിവ് ക്ലിനിക്കുകളുടെ ചികിത്സയിലെത്തുന്നവരേറെയും. വയനാട്ടില്‍ ക്യാന്‍സര്‍ രോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള സര്‍ക്കാര്‍ സ്വകാര്യമേഖലയിലില്ലാത്തത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കാനുന്നു.

അതേസമയം, വൃക്കരോഗവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ഡയലാസിസ് ചെയ്യുന്നവരുടെയെണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 370 പേരാണ് ഡയാലിസിസ് ചെയ്യുന്നതിനായി അധികമായെത്തിയത്. പാലിയേറ്റീവ് ക്ലിനിക്കുകളുടെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ നിലവില്‍ 720 പേര്‍ ഡയാലിസിസ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വയനാട്ടില്‍ ആവശ്യമായ ഡയാലിസിസ് യൂണിറ്റുകളില്ലാത്തതിനാല്‍ അന്യസംസ്ഥാനങ്ങളെയും അയല്‍ജില്ലകളെയും ആശ്രയിക്കുന്നവരുമുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഏഴ് ഡയാലിസിസ് യൂണിറ്റുകളാണുള്ളത്. ഒരു ദിവസം 21 പേര്‍ക്കാണ് ഡയാലിസിസ് ചെയ്തുവരുന്നത്. ഇവിടെ മാത്രം 80 പേര്‍ ഡയാലിസിസിനായി രജിസ്റ്റര്‍ ചെയ്തു കാത്ത് നില്‍ക്കുന്നുണ്ട്. അഞ്ച് യൂണിറ്റുകളുള്ള സുല്‍ത്താന്‍ബത്തേരി എം ഇ എസ് ആശുപത്രിയില്‍ 32 പേരും, പനമരത്തും, വൈത്തിരിയിലുമായി 25 പേരും ഡയാലിസിസിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കല്‍പ്പറ്റ പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റികള്‍ 25 പേര്‍ക്ക് ദിനേന ഡയാലിസിസ് ചെയ്തു നല്‍കുന്നുണ്ട്. 42 പേരാണ് യൂണിറ്റില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ഡയാലിസിസ് ചികിത്സക്കായി അപേക്ഷ നല്‍കിയിരിക്കുന്നത് മേപ്പാടി വിംസ് ആസ്പത്രയിലാണ്. ഇവിടെ 160 പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. വയനാട്ടില്‍ വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും നെഫ്രോളജി വിഭാഗത്തില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോക്ടര്‍മാര്‍ പോലുമില്ലെന്നതാണ് വാസ്തവം. ക്യാന്‍സര്‍ രോഗം പോലെ തന്നെ വൃക്കരോഗികള്‍ക്കും ചികിത്സക്കായി ചുരമിറങ്ങേണ്ട അവസ്ഥയാണ്.

Wayanad
English summary
wayanad local news about hike in number of kidney and cancer patients.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X