വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീടില്ലാതെ ദുരിതമനുഭവിക്കുന്നത് നിരവധി പേര്‍: മലയച്ചംകൊല്ലിയില്‍ വീടുകള്‍ നശിക്കുന്നു!

  • By Desk
Google Oneindia Malayalam News

മേപ്പാടി: മഴക്കെടുതി മൂലം നിരവധി വീടുകള്‍ നഷ്ടപ്പെട്ട വയനാട്ടില്‍ അനാസ്ഥ മൂലം വീടുകള്‍ കാട് കയറി നശിക്കുന്നു. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ മലയച്ചംകൊല്ലി പുല്‍പ്പള്ളിക്കുന്ന് പ്രദേശത്ത് നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനായി നിര്‍മ്മിച്ച വീടുകളാണ് കാടുകയറി നശിച്ചുകൊണ്ടിരിക്കുന്നത്. കാരാപ്പുഴ ജലസേചനപദ്ധതിക്കായി സ്ഥലമേറ്റെടുത്തപ്പോള്‍ കോളനിവാസികള്‍ക്ക് താമസിക്കുന്നതിന് വേണ്ടിയായിരുന്നു വീടുകള്‍ നിര്‍മ്മിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ഈ വീടുകളില്‍ മൂന്നോ-നാലോ കുടുംബങ്ങള്‍ മാത്രമാണിപ്പോള്‍ താമസിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളുമുള്ള വീടുകള്‍ ഇപ്പോള്‍ കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. 40-ഓളം കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യമൊരുക്കി നിര്‍മ്മിച്ച വീടുകളിലാവട്ടെ മൂന്നോ നാലോ കുടുംബങ്ങള്‍ മാത്രമാണ് താമസിക്കുന്നത്. കാരാപ്പുഴ റിസര്‍വോയറിന് സമീപത്തായി ഉയര്‍ന്ന സ്ഥലത്ത് ചെയ്യുന്ന ഈ വീടുകള്‍ ഏറെ മനോഹരങ്ങളുമാണ്.

alayachamkollywaynds

കാരാപ്പുഴയുടെ എല്ലാ പ്രകൃതിഭംഗിയും കൂടിച്ചേരുന്നതാണ് ഈ സ്ഥലം. ശുദ്ധവായുവും, അടിസ്ഥാനസൗകര്യങ്ങളുമെല്ലാമുള്ള പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടുകള്‍ താമസിക്കുവാനാളില്ലെന്നതാണ് ഏറ്റവും വലിയ കൗതുകം. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാക്യാംപുകളില്‍ മാറിമാറി താമസിച്ചുവരുന്നതിനിടെയാണ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പാര്‍പ്പിടങ്ങള്‍ താമസിക്കാനാളില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തരമായി ഈ വീടുകള്‍ തല ചായ്ക്കാനിടമില്ലാത്ത അര്‍ഹരായ ആളുകള്‍ക്ക് നല്‍കണമെന്നാണ് ആവശ്യമുയരുന്നത്.

വീടില്ലാതെ കഷ്ടപ്പെടുന്ന നിരവധി കുടുംബങ്ങള്‍ കണ്ണീരോടെ കഴിയുന്ന വയനാട്ടില്‍ ഈ വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കിയാല്‍ നശിച്ചുകൊണ്ടിരിക്കുന്ന വീടുകള്‍ സംരക്ഷിക്കാനും, അതു വഴി നിരവധി കുടുംബങ്ങള്‍ക്ക് സഹായവുമാവും. മഴ മാറി വെയില്‍ വന്നിട്ടും വയനാട്ടില്‍ ഇപ്പോഴും ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാസയോഗ്യമല്ലാത്ത വീടുകളുള്ള കുടുംബങ്ങളാണ് ഇവരില്‍ ഭൂരിഭാഗവും. ഇത്തരം കുടുംബങ്ങളെ ആള്‍താമസമില്ലാത്ത മലയച്ചംകൊല്ലിയിലെ വീടുകളിലേക്ക് മാറ്റി താമസിപ്പിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.

Wayanad
English summary
wayanad local news about houses under threat after flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X