ഡിടിപി സ്ഥാപനത്തിന് അനധികൃത ലൈസന്‍സ്: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ബന്ധിത അവധിയില്‍
മാനന്തവാടി: മാനന്തവാടി നഗരത്തിലെ ഒരു ഡിടിപി സ്ഥാപനത്തിന് നിയമപരമല്ലാതെ ലൈസന്‍സ് നല്കിയ സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ബന്ധിത അവധിയില്‍. കോഴിക്കോട് സ്വദേശിയും നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ എന്‍ ആര് ശശിക്കെതിരെയാണ് നഗരസഭ പ്രാഥമിക നടപടികള്‍ സ്വീകരിച്ചത്. ഗ്രേഡ് വണ്‍ കാറ്റഗറിയില്‍പ്പെടുന്ന ഉദ്യോഗസ്ഥനായ ഹെല്‍ത്ത് ഇന്സ്പെക്ടര്മാക്ക് മാത്രമെ സ്ഥാപനങ്ങള്‍ക്ക് നല്കാന് അനുമതിയുള്ളു. എന്നാല്‍ ഇത് മറികടന്നുകൊണ്ട് അനധികൃതമായി ലൈസന്‍സ് നല്‍കിയതിനാണ് നടപടി സ്വീകരിച്ചത്. ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

2018 ജൂണ്‍ മാസത്തിലാണ് മാനന്തവാടി നഗരസഭാ പരിധിയിലെ ഒരു ഡി ടി പി സ്ഥാപനത്തിന് നിയമപരമല്ലാത്ത രീതിയില്‍ ശശി ലൈസന്‍സ് നല്‍കിയതായി കണ്ടെത്തിയത്. ഗ്രേഡ് വണ്‍ ജീവനക്കാരനായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയാതെ ലൈസന്‍സ് ബുക്കില്‍ നിന്നും ഒരു പേജ് അടര്‍ത്തി മാറ്റിയായിരുന്നു ശശി ലൈസന്‍സ് നല്‍കിയതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്തു. ശശിക്കെതിരെ ഇത്തരത്തില്‍ മുമ്പും പരാതികളുണ്ടായിരുന്നു. നിയമപരമല്ലാതെ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് നഗരസഭ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. കോഴിക്കോട് സ്വദേശിയായ ശശി കഴിഞ്ഞ ഒരു വര്‍ഷമായി മാനന്തവാടി നഗരസഭയിലാണ് ജോലി ചെയ്യുന്നത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications