വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിടിപി സ്ഥാപനത്തിന് അനധികൃത ലൈസന്‍സ്: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ബന്ധിത അവധിയില്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മാനന്തവാടി നഗരത്തിലെ ഒരു ഡിടിപി സ്ഥാപനത്തിന് നിയമപരമല്ലാതെ ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ബന്ധിത അവധിയില്‍. കോഴിക്കോട് സ്വദേശിയും നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ എന്‍ ആര്‍ ശശിക്കെതിരെയാണ് നഗരസഭ പ്രാഥമിക നടപടികള്‍ സ്വീകരിച്ചത്. ഗ്രേഡ് വണ്‍ കാറ്റഗറിയില്‍പ്പെടുന്ന ഉദ്യോഗസ്ഥനായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാക്ക് മാത്രമെ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ അനുമതിയുള്ളു. എന്നാല്‍ ഇത് മറികടന്നുകൊണ്ട് അനധികൃതമായി ലൈസന്‍സ് നല്‍കിയതിനാണ് നടപടി സ്വീകരിച്ചത്. ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

wayanadmap

2018 ജൂണ്‍ മാസത്തിലാണ് മാനന്തവാടി നഗരസഭാ പരിധിയിലെ ഒരു ഡി ടി പി സ്ഥാപനത്തിന് നിയമപരമല്ലാത്ത രീതിയില്‍ ശശി ലൈസന്‍സ് നല്‍കിയതായി കണ്ടെത്തിയത്. ഗ്രേഡ് വണ്‍ ജീവനക്കാരനായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയാതെ ലൈസന്‍സ് ബുക്കില്‍ നിന്നും ഒരു പേജ് അടര്‍ത്തി മാറ്റിയായിരുന്നു ശശി ലൈസന്‍സ് നല്‍കിയതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്തു. ശശിക്കെതിരെ ഇത്തരത്തില്‍ മുമ്പും പരാതികളുണ്ടായിരുന്നു. നിയമപരമല്ലാതെ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് നഗരസഭ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. കോഴിക്കോട് സ്വദേശിയായ ശശി കഴിഞ്ഞ ഒരു വര്‍ഷമായി മാനന്തവാടി നഗരസഭയിലാണ് ജോലി ചെയ്യുന്നത്.

Wayanad
English summary
Wayanad Local News about junior health inspector on leave.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X