Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറുമണിക്കാരുടെ സ്വപ്നം പൂവണിഞ്ഞു: വയനാട്ടില്‍ കെഎംസിസി ബോട്ട് നല്‍കി

കല്‍പ്പറ്റ: കുറുമണി നിവാസികളുടെ സ്വപ്നത്തിന് ഒടുവില്‍ സാഫല്യം. പതിറ്റാണ്ടുകളായുള്ള അവരുടെ ബോട്ടെന്ന ആവശ്യമാണ് ഇപ്പോള്‍ കെ എം സി സിയിലൂടെ പ്രാവര്‍ത്തികമായിരിക്കുന്നത്. മഴ ശക്തമായാല്‍ വെള്ളമിറക്കാത്ത പ്രദേശമാണ് കുറുമണിക്കുന്ന്, ചെറുകണക്കുന്ന്, കാവാലംകുന്ന് പ്രദേശങ്ങള്‍. നാലുചുറ്റും വെള്ളം ഉയര്‍ന്നതോടെ തോണി മാത്രമാണ് പ്രദേശവാസികളുടെ ഏക ആശ്രയം.

kurumaniboat

ഒരു തോണിയും ബോട്ടും അനുവദിക്കണമെന്ന ഇവരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വര്‍ഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യം മഴക്കെടുതിക്കിടെ പഞ്ചായത്തംഗമായ സി.ഇ ഹാരിസിനെ അറിയിക്കുകയായിരുന്നു. വിഷയം സൗദി അല്‍ ഖര്‍ജ് കെ.എം.സി.സിയിലെ സുഹൃത്തുക്കളെ ഹാരിസ് അറിയിച്ചതോടെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്. കെ എം സി സിയുടെ വക കുറുമണിക്കാര്‍ക്കായി ഒരുബോട്ടുമെത്തി.

kuruimani-

കുറുമണി പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തേലിനെ തുഴ ഏല്‍പ്പിച്ച് പള്ളിയുടെ കീഴില്‍ സ്ഥിരമായി ഉപയോഗിക്കുന്നതിനായി കെ.എം.സി.സി നല്‍കുകയായിരുന്നു. ചടങ്ങില്‍ അല്‍ഖര്‍ജ് കെ.എം.സി.സി സെക്രട്ടറിയായിരുന്ന ഷമീര്‍ കാഞ്ഞായി, ഗ്രാമപഞ്ചായത്തംഗം സി.ഇ ഹാരിസ്, ബാബു എ.കെ, ജമാല്‍ വി.കെ, ജോസഫ് കുന്നത്ത്, മെഹറൂഫ്, അഷ്‌റഫ് കെ മമ്മൂട്ടി, ബെന്നി, ജാഫര്‍ എ തുടങ്ങിയവര്‍ പങ്കെടുത്തു. കുറുമണിക്കാരുടെ ദുരിതത്തിന്റെ കഥ വേറിട്ടതാണ്. ഭക്ഷ്യവസ്തുക്കളും, മറ്റ് അടിസ്ഥാനാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുമായി പലരും ഈ മഴക്കെടുതിയെ തുടര്‍ന്ന് കുറുമണിയിലേക്കെത്തിയിരുന്നു.

അവര്‍ക്ക് മുന്നിലേക്കെത്തിയ അധികൃതരോടെല്ലാം അവര്‍ ആവശ്യപ്പെട്ടത് ഒരു ബോട്ടും തോണിയുമായിരുന്നു. പടിഞ്ഞാറത്തറ, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളില്‍പ്പെട്ട പത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കുറുമണി പ്രദേശത്ത് വെള്ളപ്പൊക്കം പതിവാണ്. മഴക്കാലമായാല്‍ വെണ്ണിയോട് ചെറിയ, വലിയ പുഴകള്‍ കരകവിഞ്ഞൊഴുകി ഇവിടം വെള്ളത്തിലാകും. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുയര്‍ത്തിയാല്‍ വെള്ളപൊക്കം രൂക്ഷമാവും. ഈ വര്‍ഷം ഇവിടെ അഞ്ച് തവണയാണ് വെള്ളം കയറിയത്.

നിലവില്‍ ജനങ്ങളെ മറുകരയിലെത്തിക്കാന്‍ സഹായിക്കുന്നത് 15 വര്‍ഷം പഴക്കമുള്ള ഒരു ഫൈബര്‍ തോണിയും, പ്രദേശവാസി സ്വന്തമായി നിര്‍മ്മിച്ച താല്‍ക്കാലിക കൊട്ടത്തോണിയുമായിരുന്നു. കുറുമണിയിലെ പൂച്ചാളക്കല്‍കുന്ന് പട്ടികജാതി കോളനിയും കൊറ്റ്കുളം കോളനിയും ഉള്‍പ്പടെ 16 കുന്നുകളില്‍ താമസിക്കുന്ന 125-ലധികം കുടുംബങ്ങള്‍ക്കാണ് മഴക്കാലത്ത് സ്ഥിരമായി തോണിയുടെ ആവശ്യം. മൂന്നൂറോളം കുടുംബങ്ങള്‍ക്ക് വെള്ളപ്പൊക്കം രൂക്ഷമാകുമ്പോഴും തോണി ആവശ്യമുണ്ട്. ഇവരില്‍ ചിലര്‍ പി.വി.സി. പൈപ്പ് കൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ജീവന്‍പണയം വെച്ചുള്ള യാത്രയാണ്. പുലിക്കാട്ട് കുന്ന്, ബാങ്ക്ക്കുന്ന്, പൂച്ചാളക്കല്‍ക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ഇവര്‍ തോണി തുഴയുന്നത്. കെ എം സി സിയുടെ ബോട്ട് ലഭിച്ചതോടെ കുറുമണിക്കാര്‍ ഏറെ സന്തോഷത്തിലാണ്. മറ്റാരെങ്കിലും അവശേഷിക്കുന്ന ആഗ്രഹമായ തോണി കൂടി നല്‍കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+