വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോറോം ക്വാറി കോടതി ഉത്തരവിന്റെ മറവില്‍ തുറന്നുപ്രവര്‍ത്തിക്കാനൊരുങ്ങുന്നു: മ​ണ്ണിടിഞ്ഞ സ്ഥലത്ത്!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കൊറോം ജി എല്‍ പി സ്‌കൂളിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ക്വാറി കോടതി ഉത്തരവിന്റെ മറവില്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ നീക്കം തുടങ്ങി. കോറോത്ത് പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് കരിങ്കല്‍ ക്രഷറിനുള്ളില്‍ ജൂലൈമാസത്തില്‍ ഉരുള്‍പൊട്ടലിന് സമാനമായ രീതിയില്‍ മണ്ണിടിച്ചിലുണ്ടായത്. ക്വാറിയുടെ ലൈസന്‍സ് ഒരു മാസത്തിനകം പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ക്വാറിയുടമ ഹൈക്കോടതിയെ സമീപിക്കുകയും പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് വിധി സമ്പാദിക്കുകയായിരുന്നു.

കോടതി ഉത്തരവ് വന്ന തോടെ പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കുകയായിരുന്നു. അതിരൂക്ഷമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശം കൂടിയാണ് തൊണ്ടര്‍നാട്. എന്നാല്‍ ഇ െതാന്നും കോടതി പരിഗണിച്ചില്ല. ലൈസന്‍സ് പുതുക്കി നല്‍കിയതിന് ശേഷം പഞ്ചായത്തിന് മേല്‍ക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന് വിധിയില്‍ പറയുന്നുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിവരം. പരിസ്ഥിതിലോല മേഖലയില്‍പ്പെട്ട തൊണ്ടര്‍നാട് വില്ലേജിലാണ് ഈ ക്വാറി പ്രവര്‍ത്തിച്ചുവരുന്നത്. ഉരു ള്‍പൊട്ടലിന് സമാനമായ രീതിയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ജില്ലാദുരന്ത നിവാരണ അതോറിറ്റിയും ഇവിടെ പരിശോധന നടത്തിയിരുന്നു.

koromquarry111-

ലൈസന്‍സ് പുതുക്കി നല്‍കിയതോടെ മണ്ണ് നീക്കം ചെയ്യാനും മണ്ണിനടിയില്‍പ്പെട്ട വാഹനങ്ങള്‍ പുറത്തെടുക്കാനുമുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇരുപത് മീറ്റോളം ഉയരത്തില്‍ നിന്നും അമ്പത് മീറ്ററോളം നീളത്തില്‍ ഒരു കുന്ന ഒന്നാകെ ഇവിടെ നിരങ്ങി ഒലിച്ചു പോ യിരുന്നു. ക്വാറിയുടെ ആവശ്യത്തിനായി നിര്‍മ്മിച്ച താല്‍ക്കാലിക കെട്ടിടങ്ങള്‍ വരെ ഒലിച്ചുപോയിരുന്നു. അതീവ ഗുരതരമാം വിധം മണ്ണിടിച്ചിലുണ്ടായിട്ടും ഉടമ ഇത് ആദ്യം പുറംലോകത്തെ അറിയിച്ചിരുന്നില്ല. നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയിലെ ചില ആളുകള്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു മണ്ണിടിച്ചില്‍ കണ്ടെത്തിയത്. നാട്ടുകാരുടെയല്ലാം എതിര്‍പ്പുകള്‍ മറികടന്നു കോടതി വിധിയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പാറഖനനം 2018 മാര്‍ച്ചിലാണ് ലൈസന്‍സ് കാലാവധി കഴിഞ്ഞതോടെ നിര്‍ത്തിയത്.

ബ്ലാസ്റ്ററിംഗ് ലൈസന്‍സ് പുതുക്കാത്തത് മൂലം പഞ്ചായത് ലൈസന്‍സ് തടയുകയായിരുന്നു. ഇതാണ് കോടതി വിധിയിലൂടെ ക്വാറിയുടമ ഇപ്പോള്‍ മറികടന്നിരിക്കുന്നത്. ചെറിയ മണ്ണിടിച്ചില്‍ പോലും വലിയ നാശം ഉണ്ടാക്കുന്നതാണ് ഇത്തവണ കാലവര്‍ഷത്തില്‍ വയനാട്ടില്‍ കണ്ടത്. കോറോം ക്വാറിയിലേത് ഉരുള്‍പൊട്ടലിന് സമാനമായ രീതിയിലുള്ള വലിയ മണ്ണിടിച്ചിലായിരുന്നു. തലനാരിടക്കാണ് അന്ന് വന്‍ദുരന്തം ഒഴിവായത്. സമീപത്തെ തോട്ടിലേക്ക് കല്ലും മണ്ണും പതിച്ചതിനാലാണ് പ്രദേശത്തെ വീടുകള്‍ ഒലിച്ചു പോകാതിരുന്നതും വന്‍ദുരന്തം ഒഴിവായതും. മണ്ണിടിഞ്ഞതിനോട് ചേര്‍ന്നാണ് ആദിവാസി കോളനിയിലേക്കുള്ള റോഡ് കടന്നു പോകുന്നത്. ഇനിയൊരു മണ്ണിടിച്ചിലുണ്ടായാല്‍ ഈ റോഡും തകരും. ഇതൊന്നും പരിശോധിക്കാതെയുള്ള കോടതി വിധി തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്ന് പ്രദേശവാസികള്‍ പറയുന്നത്.

Wayanad
English summary
wayanad local news about korom-quarry-reopen-issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X