വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായത് അമ്പതിടത്ത്: കുറിച്യര്‍മലയില്‍ വീണ്ടും മണ്ണിടിഞ്ഞു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മഴയുടെ ശക്തി കുറഞ്ഞിട്ടും വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ പരമ്പര തുടരുന്നു. കഴിഞ്ഞ ദിവസം വന്‍തോതില്‍ ഉരുള്‍പൊട്ടലുണ്ടായ കുറിച്യര്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇവിടെ 300-ഓളം കുടുംബങ്ങള്‍ അപകടഭീതിയില്‍ കഴിയുകയാണ്. ഉരുള്‍പൊട്ടല്‍ പകല്‍സമയത്ത് നടന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. സമീപപ്രദേശമായ സേട്ടുകുന്നിലും ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുകയാണ്. ഇവിടെ ഇരുപതിലധികം വീടുകള്‍ വാസയോഗ്യമല്ലാതായി. സേട്ടുക്കുന്നില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായി തകരുകയുംചെയ്തു.

ഒരാഴച തകര്‍ത്തു പെയ്ത മഴയില്‍ 50ലേറെ സ്ഥലങ്ങളിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. 200ഓളം സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. കുറിച്യര്‍മലയിലും മക്കിമലയിലുമായിരുന്നു അതിശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. മക്കിമലയില്‍ രണ്ട് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കല്‍പ്പറ്റക്കടുത്ത് റാട്ടക്കൊല്ലി, മണിക്കുന്ന്മല, മാനന്ത വാടിക്കടുത്ത് തലപ്പുഴയിലെ മക്കിമല, കമ്പമല, സേട്ടുകുന്ന്, മണിക്കുന്ന്മല, ഓടത്തോട്, അമ്പലവയല്‍, വൈത്തിരി, വെള്ളമുണ്ട പെരിങ്ങളത്ത്, മംഗലശ്ശേരി മല, മക്കിയാട് പെരിഞ്ചേരിമല, തരിയോട് കാപ്പുംകുന്ന് തുടങ്ങിയ നിരവധി പ്രദേശങ്ങളിലാണ് ചെറുതും വലുതുമായ ഉരുള്‍ പൊട്ടലുണ്ടായത്.

kurichyarmala-1

40 ഹെക്ടറോളം പ്രദേശമാണ് കുറിച്യര്‍മലയില്‍ മാത്രമായി ഒലിച്ചുപോയത്. 30 ലധികം വീടുകള്‍ സമീപത്തും 250 ലധികം കുടുംബങ്ങള്‍ പരിസരത്തും ഉള്ള ഇവിടെ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടുമാത്രമാണ്. മലയടിവാരത്തെ കൂറ്റന്‍പാറ ക്കല്ലില്‍ തടഞ്ഞ് മലവെള്ളവും ചെളിയും വഴിമാറി ഒഴുകുക യായിരുന്നു. ഇതാണ് നൂറുകണക്കിന് വീടുകളെ രക്ഷ പ്പെടുത്തിയത്. നിരവധി പേര്‍ക്കാണ് ഉരുള്‍പൊട്ടലില്‍ വയനാട്ടില്‍ എല്ലാം നഷ്ടമായത്. പാടത്തും പീടിയേക്കല്‍ പി.പി.മൊയ്തുവിന്റെ വീട് നിന്നിരുന്ന സ്ഥലത്ത് മണ്‍കൂന മാത്രമാണ് കാണാനുള്ളത്. പുതിയ പറമ്പില്‍ ബീക്കുട്ടിയുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തിയ വീട് തകര്‍ന്നടിഞ്ഞു.

പുതിയ പറമ്പില്‍ ലത്തീഫ് , ഹംസ തെക്കുംപാടന്‍ ,കുഞ്ഞീമ, വിളയം കാടന്‍, ഹാരീസ് മൈതാനിക്കുന്ന് ,സൂപ്പി ചോലക്കല്‍ , സിദ്ദിഖ് കോടിയാടന്‍, എന്നിവരുടെ വീടുകളും പൂര്‍ണ്ണമായും തകര്‍ന്നത്. സേട്ടുക്കുന്ന് പ്രദേശത്ത് ഉരുള്‍ പൊട്ടലില്‍ സരസ്വതി വിലാസം മുരുക വേലു, പുളിക്കത്തൊടി സുലൈമാന്‍, ചിറക്കല്‍ സുലോചന, ചിറക്കല്‍ കാര്‍ത്തു എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വീടുകളആണ് തകര്‍ന്നടിഞ്ഞത്. ഇതിന് പുറമെയാണ് റോഡുകളുടെയും വൈദ്യുത പോസ്റ്റുകളുടെയും കണക്ക്. ഏകദേശം 25 ഹെക്ടര്‍ കൃഷിയിടം ഒലിച്ചുപോയി. കുറിച്യര്‍ മല ഗവ: എല്‍.പി. സ്‌കൂളും ഒറ്റപ്പെട്ടു. കിലോമീറ്ററുകളോളം ദൂരത്തില്‍ ഭൂമി ഒലിച്ചു പോയിട്ടുണ്ട്. സൈന്യമാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. വയനാടിന്റെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള വ്യാപകമായ ഉരുള്‍പൊട്ടല്‍ ആദ്യത്തെ സംഭവമാണന്നാണ് മുതിര്‍ന്ന ആളുകള്‍ പറയുന്നത്.

Wayanad
English summary
Wayanad Local News about land slide and people under threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X