വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ നശിച്ചത് 120 കോടി രൂപയുടെ: കാപ്പികൃഷി വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പ്രാഥമിക കണക്കനുസരിച്ച് 120 കോടി രൂപയുടെ കാപ്പി കൃഷി നശിച്ചിട്ടുണ്ടന്നും വിശദമായ കണക്ക് സഹിതം കേന്ദ്ര സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കറുത്ത മണി പറഞ്ഞു. വികാസ് പീഡിയ, നബാര്‍ഡ്, കോഫീ ബോര്‍ഡ്, വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി എന്നിവയുടെ ആഭിമുഖ്യത്തില്‍ കൃഷി നശിച്ച കാപ്പി കര്‍ഷകര്‍ക്കുള്ള മാനസികാരോഗ്യ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രാഥമിക കണക്ക് 120 കോടിയാണെങ്കിലും വിളനഷ്ടവും, ഉല്പാദനനഷ്ടവും കണക്കിലെടുത്താല്‍ അത് 200 കോടി കവിയുമെന്നും കര്‍ഷകര്‍ പറഞ്ഞു. അര്‍ഹമായ നഷ്ടപരിഹാരവും സഹായങ്ങളും കര്‍ഷകര്‍ക്ക് നല്‍കണമെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.ഒരു വര്‍ഷത്തിനുള്ളില്‍ വയനാട് പൂര്‍വ്വ സ്ഥിതിയിലാകുമെന്ന് ജില്ലാകലക്ടര്‍ എ.ആര്‍. അജയകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വയനാട് ജില്ലയെ ഒരു വര്‍ഷത്തിനകം പഴയ സ്ഥിതിയില്‍ കൂടുതല്‍ വികസനത്തോടെ തിരിച്ചു കൊണ്ടുവരാനുള്ള കൂട്ടായ പരിശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

cofeeboard-15

ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയവും ദുരിതവും ഉരുള്‍പൊട്ടലും അതിനെ തുടര്‍ന്നുള്ള കെടുതിയും കാരണം ജില്ലയില്‍ 1500 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. വിശദമായ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ അത് അയ്യായിരം കോടി രൂപ വരെയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരിതകാലത്ത് നിരവധി ആളുകളും സംഘടനകളും ജില്ലക്ക് സഹായവുമായി എത്തി സാധ്യമായതെല്ലാം ചെയ്യാനാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും ശ്രമിക്കുന്നതെന്നും, കാലതാമസം കൂടാതെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പരമാവധി സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെമിനാറില്‍ മാനസികാരോഗ്യ രംഗത്തെ പ്രമുഖ കൗണ്‍സിലര്‍മാരായ എന്‍. നൗഷാദ്, ജുനൈദ് കൈപ്പാണി എന്നിവര്‍ കര്‍ഷകര്‍ക്ക് കൗണ്‍സലിംഗ് നടത്തി. വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എം.കെ. ദേവസ്യ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു, വേവിന്‍ സി.ഇ.ഒ. കെ. രാജേഷ്, ഡയറക്ടര്‍മാരായ സന്‍മതിരാജ്, സി.ടി. പ്രമോദ്, ജി.ഹരിലാല്‍, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.പി. അനൂപ് എന്നിവര്‍ സംസാരിച്ചു.

Wayanad
English summary
wayanad local news about losses faces coffee farmers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X