വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോയിസ്റ്റ് ബന്ധികളാക്കിയ മൂന്നാമത്തെയാളും രക്ഷപ്പെട്ടു: തിരച്ചിലിനായി പൊലീസും തണ്ടര്‍ബോള്‍ട്ടും

  • By Desk
Google Oneindia Malayalam News

മേപ്പാടി: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളില്‍ മൂന്നാമത്തെയാളും രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശിയായ അലാവുദ്ദീനാണ് രക്ഷപ്പെട്ടത്. മേപ്പാടിക്കടുത്ത് കള്ളാടിയിലെ എമറാള്‍ഡ് റിസോര്‍ട്ടിലെ ജോലിക്കാരായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെയാണ് വെള്ളിയാഴ്ച രാത്രി മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയത്. മേപ്പാടി ചൂരല്‍മല റോഡില്‍ കള്ളാടിക്ക് സമീപം തൊള്ളായിരത്തില്‍ സ്ഥിതി ചെയ്യുന്ന എമറാള്‍ഡ് റിസോര്‍ട്ടിലെ ജോലിക്കാരായ ഇതരസംസ്ഥാന തൊഴിലാളികളെ സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടിലാണ് മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്. ഇതില്‍ രണ്ടുപേര്‍ നേരത്തെ തന്നെ തന്ത്രപരമായി ഓടിരക്ഷപ്പെടുകയായിരുന്നു.

മൂന്നാമത്തെയാള്‍ ഏറ്റവുമൊടുവില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് രക്ഷപ്പെട്ടതെന്നാണ് ലഭിക്കുന്ന സൂചന. ആയുധധാരികളായ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘമാണ് അന്യസംസ്ഥാന തൊഴിലാളികളെ ബന്ധികളാക്കിയത്. സംഭവമറിഞ്ഞിട്ടും പൊലീസിനും തണ്ടര്‍ബോള്‍ട്ടിനും സ്ഥലത്തെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് പുലര്‍ച്ചയോടെയാണ് തണ്ടര്‍ബോള്‍ട്ടും പൊലീസും സംഭവസ്ഥലത്തെത്തിയത്. പരിശോധന ഉടന്‍ ആരംഭിക്കും. തിരുനെല്ലിയില്‍ റിസോര്‍ട്ടിനെതിരേ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാവോയിസ്റ്റ് സംഘം ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കുറ്റ്യാടി മേഖലയിലും മാവോയിസ്റ്റുകളെ കണ്ടിരുന്നു.

maoists-kerala-

ഏറെക്കാലത്തിന് ശേഷമാണ് വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ ബന്ധികളാക്കിയ സംഭവമുണ്ടായിട്ടും ആദ്യം മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് മാവോയിസ്റ്റുകള്‍ തന്നെയാണെന്നും അയുധധാരികളായ സ്ത്രീ ഉള്‍പ്പെടെയുള്ള നാലംഗസംഘമാണെന്നും സ്ഥിരീകരിക്കുകയായിരുന്നു.

Wayanad
English summary
Wayanad Local News about maoist influence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X