വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ ഭൂമിയുടെ മാറ്റം സ്വഭാവികം: അഭിമുഖീകരിക്കാന്‍ പോകുന്നത് വെള്ളപ്പൊക്കവും വരള്‍ച്ചയും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായത് ഭൂമിയുടെ സ്വാഭാവികമാറ്റം മാത്രമാണെന്നും, വയനാട്ടിലടക്കം ഇനിയും പ്രകൃതി ദുരന്തങ്ങളുടെ നിരതന്നെയുണ്ടാവുമെന്നും ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദുരന്ത ലഘൂകരണ മേധാവി മുരളി തുമ്മാരുകുടി. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിലുണ്ടായത് ഭൂമിയുടെ ഘടനമാറ്റം പോലുള്ള പ്രതിഭാസമല്ല. മറിച്ച് പ്രാദേശികമായ ഭൂമിയുടെ ചിലമാറ്റങ്ങളാണ് കെട്ടിടം താഴ്ന്നു പോകാനിടയായതെന്നാണ് കരുതുന്നത്. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് ജില്ലയില്‍ കൂടുതല്‍ ശാസ്ത്രീയ പഠനം നടത്തണണം. വയനാട്ടില്‍ മഴയുടെ സാന്ദ്രതയും താപനിലയും വര്‍ദ്ധിക്കും. അതിനാല്‍ പ്രധാനമായും വയനാട് ജില്ല അഭിമുഖികരിക്കാന്‍ പോകുന്നത് വെള്ളപ്പൊക്കവും വരള്‍ച്ചയും കാട്ടുതീയുമായിരിക്കും.

muralithummarukudi

പ്രവചന സാധ്യതയുള്ളതാണ് മലയിടിച്ചലും ഉരുള്‍പൊട്ടലുമെല്ലാം. അതിനായി ഉപഗ്രഹ ചിത്രങ്ങളടക്കം ഉപയോഗിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അശാസ്ത്രീയമായ നിര്‍മ്മാണമാണ് 25 ശതമാനം കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കും കാരണം. ക്വാറി ഉല്‍പ്പന്നള്‍ക്ക് ഡിമാന്റ് വര്‍ദ്ധിപ്പിക്കു ന്നതാണ് പ്രധാന പ്രശ്നം. കേരളത്തില്‍ ലക്ഷക്കണക്കിന് വീടുകള്‍ ആരും താമസിക്കാതെ പൂട്ടിക്കിടക്കുന്നുണ്ട്. ഇത് നിരുത്സാഹപ്പെടുത്തുന്നതിന് ശ്രമം ഉണ്ടാകണം. അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷം മുമ്പു വരെ കാലാവസ്ഥ വ്യതിയാന വിഷയങ്ങളില്‍ മലയാളികള്‍ വേണ്ടത്ര താത്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ പ്രളയം ഹ്രസ്വക്കാലത്തേക്കെങ്കിലും കേരളത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ക്കും ശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ക്കും വേദിയൊ രുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിനു ശേഷമുള്ള പ്രധാന വെല്ലുവിളി പ്രളയാനന്തര മാലിന്യങ്ങളുടെ സംസ്‌കരണമാണ്. അതിനുള്ള സാധ്യതകളെല്ലാം പരിശോധിക്കണം. ദുരന്തങ്ങള്‍ ഉണ്ടാകുന്നയിടങ്ങളിലെയെല്ലാം പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് മാനസിക പ്രശ്നങ്ങള്‍. ഇത് പരിഹരിക്കാന്‍ ദീര്‍ഘക്കാലാടിസ്ഥാനത്തില്‍ കൗണ്‍സലിംഗ് നടത്തണം. വന്നു പോയ ദുരന്തത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കാതെ വരാന്‍ സാധ്യതയുള്ള ദുരന്തങ്ങളെകൂടി മുന്‍കൂട്ടി മനസ്സിലാക്കാന്‍ ശ്രമിക്കണം.

ദുരന്തങ്ങള്‍ ഇനിയുമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ കാര്യക്ഷമമായ ഇന്‍ഷൂറന്‍സ് സംവിധാനങ്ങള്‍ ഒരുക്കണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മാരത്തോണ്‍ പ്രക്രിയയാണ്. അതിനാല്‍ പൂര്‍വ്വസ്ഥിതിയിലെത്താന്‍ കേരളത്തിന് ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലുമെടുക്കുമെന്നും മുരളി തൂമ്മാരുകുടി ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, എഡിഎം കെ. അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
wayanad local news about murali-tummarukudi warnd climate change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X