വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീട്ടുമുറ്റത്ത് നീലക്കുറിഞ്ഞി പൂത്തു: പൂത്തത് മൂന്നാറില്‍ നിന്നെത്തിച്ച് നട്ട ചെടികള്‍

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: വയനാട്ടില്‍ വീട്ടുമുറ്റത്ത് നീലക്കുറിഞ്ഞിപൂത്തത് പ്രദേശവാസികള്‍ക്ക് കൗതുകമായി. പശ്ചിമഘട്ട മലനിരകളില്‍ കാണുന്ന നിലക്കുറിഞ്ഞി കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലെ കര്‍ഷകനായ പാടിച്ചിറ കണ്ടംതുരുത്തി ജോസിന്റെ വീട്ടുമുറ്റത്താണ് പൂത്തുലഞ്ഞുനില്‍ക്കുന്നത്. ഇടുക്കി മൂന്നാറില്‍ നിന്നും കൊണ്ടുവന്ന പത്തോളം ചെടികളാണ് ഇപ്പോള്‍ പൂത്തുനില്‍ക്കുന്നത്. മഴക്കാലത്തിന് ശേഷം ജില്ലയില്‍ വേനല്‍ ശക്തമായതോടെയാണ് നീലകുറിഞ്ഞി പൂത്തതെന്ന് ജോസ് പറയുന്നു.

പശ്ചിമഘട്ട മലകളില്‍ 1500 മീറ്ററിന് മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന പുല്‍മേടുകളില്‍ കാണുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നുവെന്നതാണ് ഈ ചെടിയുടെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തില്‍ ഏറ്റവുമധികം നീലക്കുറിഞ്ഞിയുള്ളത് മൂന്നാറിന് ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച് മലനിരകളിലാണ്. മൂന്നാറില്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ ഏക്കറുക്കണക്കിന് നീലക്കുറിഞ്ഞിച്ചെടികള്‍ കാണാം. കടവരി, കാന്തല്ലൂര്‍, കമ്പക്കല്ല് എന്നീ സമീപപ്രദേശങ്ങളിലും നീലക്കുറിഞ്ഞി ധാരാളമായുണ്ട്. വയനാടിന്റെ അതിര്‍ത്തികൂടിയായ തമിഴ്‌നാട്ടിലെ നീലിഗിരിക്കുന്നുകളിലും, പളനിമലയിലും ധാരാളം നീലക്കുറിഞ്ഞികളുണ്ട്. തമിഴ്‌നാട്ടിലെ തന്നെ കൊടൈക്കനാലിലും, ഊട്ടിയിലെ മുക്കൂര്‍ത്തി ദേശീയോദ്യാനത്തില്‍പ്പെടുന്ന മുക്കൂര്‍ത്തിമലയിലും കുറിഞ്ഞികള്‍ ധാരാളമായി കണ്ടുവരുന്നുണ്ട്.

kurinjiwaynd2-1

ഒറ്റക്ക് പൂത്തുനിന്നാല്‍ യാതൊരു ആകര്‍ഷകതയുമില്ലാത്ത ഈ ചെടി കൂട്ടത്തോടെ നില്‍ക്കുമ്പോള്‍ നയനമനോഹര കാഴ്ചയാണ്. നീലക്കുറിഞ്ഞി ധാരാളമുള്ള പ്രദേശങ്ങളില്‍ പൂവിടുന്നതോടെ സഞ്ചാരികള്‍ എത്തിത്തുടങ്ങും. അതുകൊണ്ട് തന്നെ നീലക്കുറിഞ്ഞി പൂക്കുന്ന സമയം ടൂറിസം മേഖലയില്‍ വികസനത്തിന്റെ കാലം കൂടിയാണ്. 2006-ലെ സീസണില്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശക പ്രവാഹമായിരുന്നു. അതേവര്‍ഷം തന്നെ കുറിഞ്ഞിച്ചെടി പറിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കിമാറ്റി.
kurinjiwaynd-153

സ്‌ട്രോബിലാന്തസ് എന്നതാണ് ഈ ചെടിയുടെ ശാസ്ത്രീയനാമം. അതിശക്തമായ മഴ മൂലം 2006ന് ശേഷം ഇത്തവണ നീലക്കുറിഞ്ഞിപൂക്കാന്‍ വൈകിയതായും കാണാം. മെയ്മാസത്തില്‍ പൂക്കേണ്ട നീലക്കുറിഞ്ഞ് ഈമാസമാണ് പലയിടത്തും പൂത്തത്. നീലക്കുറിഞ്ഞിച്ചെടികള്‍ക്ക് വളരാനും പുഷ്പിക്കാനും പറ്റിയ സാഹചര്യം വയനാട്ടിലുമുണ്ടെന്നതിന്റെ സൂചനയാണ് ജോസിന്റെ വീട്ടുമുറ്റത്തെ മനോഹരമായ കാഴ്ച. പത്തോളം ചെടികള്‍ കൂട്ടത്തോടെ പൂത്തുനില്‍ക്കുന്നതിനാല്‍ ഭംഗിയുള്ള കാഴ്ചയായി ഇത് മാറിക്കഴിഞ്ഞു. കര്‍ഷകനായ ജോസിന് ചെടികളോടുള്ള പ്രിയമാണ് മൂന്നാര്‍യാത്രക്കൊടുവില്‍ നീലക്കുറിഞ്ഞി ചെടികള്‍ തന്റെ ഉദ്യാനത്തിലേക്ക് കൊണ്ടുവരാനിടയാക്കിയത്. മികച്ച ക്ഷീരകര്‍ഷകന്‍ കൂടിയായ ജോസ് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. നീലക്കുറിഞ്ഞി പൂത്തതറിഞ്ഞ് നിരവധി പേരാണ് ഇപ്പോള്‍ ജോസിന്റെ വീട്ടുമുറ്റത്തേക്കെത്തുന്നത്.

Wayanad
English summary
wayanad local news about neelakkurinji blooms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X