വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായ സംഭവം: സായൂജിന്റെ മൃതദേഹവും കണ്ടെത്തി
കല്‍പ്പറ്റ: നാലംഗ കുടുംബത്തെ കാണാതായ സംഭവത്തില്‍ സായൂജിന്റെ മൃതദേഹവും കണ്ടെത്തി. സംഭവം നടന്നിട്ട് രണ്ടാഴ്ചക്ക് ശേഷമാണ് കാണാതായ സ്ഥലത്ത് നിന്നും 13 കിലോമീറ്റര്‍ മാറി വിളമ്പുകണ്ടം കഴുക്കലോടി ബദിരൂര്‍ കയത്തില്‍ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ആഗസ്റ്റ് അഞ്ചിനാണ് നാലംഗ കുടുംബത്തെ വെണ്ണിയോട് പുഴയില്‍ കാണാതായത്.

ചുണ്ടേല്‍ ആനപ്പാറ കല്ലുരുട്ടിപ്പറമ്പില്‍ വി നാരായണന്‍(45), ഭാര്യ ശ്രീജ(37), മകള്‍ സൂര്യ(13) എന്നിവരുടെ മൃതദേഹം നേരത്തെ കണ്ടെത്തുകയും സംസ ്ക്കരിക്കുകയും ചെയ്തിരുന്നു. കോഴിക്കോട്, കല്‍പ്പറ്റ, മാനന്തവാടി ഫയര്‍ഫോഴ്‌സ് യൂണിറ്റുകളിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും മഴ ശക്തമായി പുഴയില്‍ വെള്ളം കയറിയതോടെ അവസാനിപ്പിക്കുകയായിരുന്നു. കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വെണ്ണിയോട് പുഴ കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയിരുന്നു. ഈ പ്രദേശത്ത് നിന്നും ഇപ്പോഴും വെള്ളം പൂര്‍ണമായി ഇറങ്ങിയിട്ടില്ല. നാരായണന്റെയും കുടുംബത്തിന്റെയും മരണകാരണം സംബന്ധിച്ച് ഇപ്പോ ഴും വ്യക്തത വന്നിട്ടില്ല.












Click it and Unblock the Notifications