വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് തൊണ്ടര്‍നാട് ക്വാറിയിലെ മണ്ണിടിച്ചില്‍ ; താല്‍ക്കാലിക കെട്ടിടങ്ങള്‍ മണ്ണിനടിയിലായി; രണ്ട് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കനത്തമഴയെ തുടര്‍ന്ന്‌ വയനാട്ടിലെ മാനന്തവാടി തൊണ്ടര്‍നാട് കൊറോം ജി എല്‍ പി സ്‌കൂളിന് സമീപത്തുള്ള സെന്റ് മേരീസ് കരിങ്കല്‍ ക്രഷറിനുള്ളില്‍ നടന്നത് വന്‍ കുന്നിടിച്ചില്‍. ഇരുപത് മീറ്റോളം ഉയരത്തിലും അമ്പത് മീറ്ററോളം നീളത്തിലുമുള്ള കുന്നൊന്നാകെ മണ്ണിടിച്ചിലില്‍ ഒലിച്ചുപോയി. ക്രഷറിനോട് അനുബന്ധിച്ച് നിര്‍മ്മിച്ച ചെറുകെട്ടിടങ്ങള്‍ മണ്ണിനടിയിലായി. ക്രഷറിനുള്ളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കാന്റീന്‍, ഓഫീസ് എന്നിവയാണ് പൂര്‍ണ്ണമായും മണ്ണിനടിയിലായത്.

ക്രഷറിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന എഴു ടിപ്പറുകളില്‍ തട്ടിയാണ് ഒഴുകിയെത്തിയ മണ്ണ് തടഞ്ഞു നിന്നത്. മണ്ണിടിച്ചിലില്‍ 15 മീറ്ററോളം ദൂരേക്ക് ഒലിച്ചു പോയ ഈ ടിപ്പറുകള്‍ക്കെല്ലാം കാര്യമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് ടിപ്പറുകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി ക്വോറിയുടമ മുകളിലേക്ക് മാറ്റിയിട്ടുണ്ട്. കുന്നിന്‍ മുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മണ്ണ് ഇപ്പോഴും തോട്ടടുത്ത തോട്ടിലേക്കും വയലിലേക്കും ഒഴുകിക്കൊണ്ടിരിക്കുയാണ്. തുടര്‍ മണ്ണിടിച്ചിലുണ്ടായേക്കുമെന്ന ആശങ്കയില്‍ കോറിക്ക് താഴെയായി താമസിക്കുന്ന മലയില്‍ ഹംസ,മുത്തലിബ് എന്നിവരുടെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

quarry 1

തൊണ്ടര്‍നാട് ക്വാറിയിലെ മണ്ണിടിച്ചില്‍

അതേസമയം, മണ്ണിനടയില്‍ ക്വാറിയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനതൊഴിലാളികള്‍ കുടുങ്ങിയിരിക്കാമെന്ന നാട്ടുകാരുടെ ആശങ്കയെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാനന്തവാടി തഹസില്‍ദാര്‍ എന്‍ യു ഷാജുവിന്റെ നിര്‍ദ്ദേശപ്രകാരം സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന രണ്ട് തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആളപയാമുണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം. ക്രഷറിലെ സിസി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കും പരിശോധനക്ക് വിധേയമാക്കുമെന്ന് തഹസില്‍ദാര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.

quarry 2

തൊണ്ടര്‍നാട് ക്വാറിയിലെ മണ്ണിടിച്ചിലിന് ശേഷമുള്ള കാഴ്ച

നാട്ടുകാരുടെയല്ലാം എതിര്‍പ്പുകള്‍ മറികടന്നു കോടതി വിധിയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പാറഖനനം 2018 മാര്‍ച്ചിലാണ് ലൈസന്‍സ് കാലാവധി കഴിഞ്ഞതോടെ നിര്‍ത്തിയത്.ബ്ലാസ്റ്ററിംഗ് ലൈസന്‍സ് പുതുക്കാത്തതാണ് പഞ്ചായത് ലൈസന്‍സ് തടയാനിടയാക്കിയത്. നിലവില്‍ ഇത് സംബന്ധിച്ച് കേസ് ഹൈക്കോടതിയില്‍ നടന്നുവരികയാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍ അഗസ്റ്റിന്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു. മണ്ണിടിഞ്ഞതായി നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് തൊണ്ടര്‍നാട് പഞ്ചായത് പ്രസിഡന്റ് പി എ ബാബുവിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ സ്ഥലം പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

Wayanad
English summary
wayanad local news about quarry land slide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X