Get Updates
Get notified of breaking news, exclusive insights, and must-see stories!

തകര്‍ന്നടിഞ്ഞ് വയനാട്ടിലെ ചെറുകിട വ്യവസായ മേഖല: ജോലിയില്ലാതെ തൊഴിലാളികള്‍ പട്ടിണിയിലേക്ക്

കല്‍പ്പറ്റ: മഴക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ വയനാട്ടിലെ ചെറുകിടവ്യവസായമേഖല അതിജീവനത്തിനായി പാടുപെടുന്നു. ബാണാസുര സാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നത് മൂലം പ്ലൈവുഡ് ഫാക്ടറിയില്‍ വെള്ളം കയറി ലക്ഷക്കണക്കിന് രൂപ നാശനഷ്ടമുണ്ടായത് മഴക്കെടുതികള്‍ രൂക്ഷമായ സമയത്തെ പ്രധാനവാര്‍ത്തകളിലൊന്നായിരുന്നു. എന്നാല്‍ ഇതുമാത്രമല്ല, പാടെ തകര്‍ന്ന നിരവധി ചെറുകിട സംരംഭങ്ങളാണ് വയനാട്ടിലുള്ളത്.

ജില്ലയില്‍ നൂറോളം ചെറുകിട വ്യവസായ യൂണിറ്റുകള്‍ വെള്ളംകയറിയും മണ്ണിടിഞ്ഞും നശിച്ചതായാണ് കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോ സിയേഷന്‍ ജില്ലാകമ്മിറ്റി മുന്നോട്ടുവെക്കുന്ന കണക്ക്. ചെറുകിട സംരംഭങ്ങള്‍ നശിച്ചത് മൂലം ആറ് കോടി രൂപയുടെ നഷ്ടമുണ്ടായതായി അസോസിയേഷന്‍ തന്നെ വ്യക്തമാക്കുന്നു. മാനന്തവാടി താഴയങ്ങാടി, ചങ്ങാടക്കടവ്, പനമരം, കല്‍പ്പറ്റ, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ മരമില്ലുകള്‍ വെള്ളം കയറി നശിച്ചു.

hollobricksfactory-1

സിമന്റ് വര്‍ക്‌സ്, ഹോളോബ്രിക്‌സ്, ബേക്കറി ഉല്പന്നങ്ങള്‍, സോപ്പുകമ്പനി, ഫുഡ് പ്രോഡക്ട്‌സ് യൂണിറ്റുകള്‍ എന്നിങ്ങനെ ജില്ലയില്‍ നശിച്ചവയില്‍ എല്ലാത്തരത്തിലുമുള്ള ചെറുകിട വ്യവസായ സംരംഭങ്ങളുണ്ടെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു. വയനാട്ടില്‍ 432 ചെറുകിട വ്യവസായ യൂണിറ്റുകളാണ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്രയും യൂണിറ്റുകളിലായി ഏകദേശം ആയിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. സംരംഭങ്ങള്‍ ഭൂരിഭാഗവും തകര്‍ന്നതോടെ ഈ തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലായിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് മറ്റ് ജോലി കിട്ടാനുള്ള പ്രയാസവും ജില്ലയിലുണ്ട്.

ചെറുകിടസംരംഭങ്ങള്‍ നശിച്ചത് മൂലം അന്യസംസ്ഥാനതൊഴിലാളികള്‍ക്കും ജോലിയില്ലാത്ത അവസ്ഥയുണ്ടായി. വെള്ളംകയറി നശിച്ച യന്ത്രസാമഗ്രികളും മറ്റും പൂര്‍വസ്ഥിതിയിലാക്കാന്‍ ചെറുകിട സംരംഭകര്‍ക്ക് വേണ്ടത് ലക്ഷക്കണക്കിന് രൂപയാണ്. ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് വ്യവസായമന്ത്രിയോട് അസോസിയേഷന്‍ പരാതിപ്പെട്ടിരുന്നു. കൂടാതെ പത്ത് ലക്ഷം രൂപയുടെ പലിശരഹിത വായ്പ അനുവദിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് നിലവില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തീരുമാനങ്ങളൊന്നുമുണ്ടായിട്ടില്ല. ലോണെടുത്തും സ്വര്‍ണം പണയം വെച്ചും തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ വരെ വയനാട്ടിലുണ്ട്.

വന്‍കിടകമ്പനികളോട് കിടപിടിച്ച് നില്‍ക്കാന്‍ പ്രയാസപ്പെടുന്ന ഇത്തരം ചെറുകിട സംരംഭങ്ങള്‍ പലരും സാമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു മുന്നോട്ടുപോയിരുന്നത്. ഇതിന് പിന്നാലെയാണ് മഴക്കെടുതി ഇരുട്ടടിയായി വന്നത്. അറ്റകുറ്റപ്പണികള്‍ നടത്തിയ സംരംഭങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പല ചെറുകിട സംരംഭകരുമിപ്പോള്‍. സംരംഭങ്ങളും മറ്റും പ്രവര്‍ത്തിച്ചിരുന്ന സ്ഥലമടക്കം നഷ്ടമായവരുമുണ്ട്. ഇവരെല്ലാം അതിജീവനത്ത് പാടുപെടുകയാണ്.

അതുകൊണ്ട് തന്നെ പല യൂണിറ്റുകളും അടുത്തൊന്നും തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയിലുമാണ്. നിലവിലുള്ള കടങ്ങള്‍ക്കു മൂന്നു വര്‍ഷത്തെ പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ജി.എസ്.ടിയുടെ പേരിലുള്ള അനാവശ്യ പരിശോധനകള്‍ ഒഴിവാക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികളായ എ. ഭാസ്‌കരന്‍, വി. ഉമ്മര്‍, ജോര്‍ജ് മുണ്ടയ്ക്കല്‍, തോമസ് വര്‍ഗീസ്, ടി.ഡി. ജെയ്നന്‍, ഉണ്ണി പരവന്‍ എന്നിവര്‍ ആവശ്യപ്പെടുന്നു. മഴക്കെടുതിയുണ്ടായ സാഹചര്യത്തില്‍ സെപ്റ്റംബര്‍ ആറിന് വ്യവസായമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് വെച്ച് യോഗം നടന്നിരുന്നു. വയനാട്ടിലെ ചെറുകിട സംരംഭകര്‍ക്ക് സംബന്ധിച്ച ദുരിതങ്ങള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അക്കമിട്ട് നിരത്തിയിരുന്നു. ഇതിന് അനുയോജ്യമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ ചെറുകിട സംരംഭകര്‍.

ക്യാപ്ഷന്‍

വെള്ളം കയറിനശിച്ച പനമരത്തെ ഹോളോബ്രിക്‌സ് യൂണിറ്റ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+